ADVERTISEMENT

"A little knowledge is a dangerous thing" (അൽപ ‍‍‍ജ്ഞാനം ആപത്ത്).

പ്രശസ്തവും പ്രസക്തവുമായ ഇംഗ്ലീഷ് പഴഞ്ചൊല്ലാണിത്. ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടുവയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ടൊരു ചൊല്ല്. ഓഹരി വിപണിയെക്കുറിച്ചും ഓഹരികളെ കുറിച്ചും പൂർ‌ണമായ അറിവില്ലാതെ നിക്ഷേപത്തിന് തുനിഞ്ഞാൽ അത് വലിയ അബദ്ധത്തിനും നഷ്ടത്തിനും വഴിവച്ചേക്കാമെന്ന് സാരം. എന്നാൽ, ശ്രദ്ധിച്ചും പഠിച്ചും ഇറങ്ങിയാൽ ലാഭം കൊയ്യാവുന്ന മേഖലയുമാണ് സ്റ്റോക്ക് ട്രേഡിങ്. പെട്ടെന്ന് പണം ഉണ്ടാക്കാമെന്നതുപോലെ പെട്ടെന്ന് പണം പോയേക്കാവുന്ന നിക്ഷേപ മാർഗമാണിത്. അതുകൊണ്ട്, അറിവും ശ്രദ്ധയും പൂർണമായും കൂടിയേ തീരൂ.

കൃത്യമായി പഠിച്ച് നിക്ഷേപിച്ചാൽ ഓഹരികളുടെ ഇടിവിന്റെ സമയത്തുപോലും നേട്ടം ഉറപ്പാക്കാനാകും. ഓഹരികൾ വാങ്ങാൻ ഇറങ്ങുമ്പോൾ കമ്പനിയുടെ ഭാവിയെക്കുറിച്ചും ലാഭ- നഷ്ട സാധ്യതകളെക്കുറിച്ചും അത്യാവശ്യം ഒരു ധാരണ ഉണ്ടാകണം. വെറുതെ എടുത്തുചാടിയാൽ കാശ് വെള്ളത്തിലാകും. എപ്പോൾ, എവിടെ നിക്ഷേപിക്കണം. ഓഹരി വിപണിയിലെ തുടക്കക്കാരാണെങ്കിൽ എന്തൊക്കെ ചെയ്യണം. നന്നായി ഓഹരി വിപണിയിലിറങ്ങി കളിക്കുന്നവർ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? ഇതെല്ലാം മനസ്സിലാക്കാനും ട്രേഡിങ് ഒരു കരിയർ ആയി സ്വീകരിക്കുന്നവരും വിദഗ്ധരുടെ സഹായം തേടുന്നത് എപ്പോഴും നന്നായിരിക്കും.

സ്റ്റോക്ക് ട്രേഡിങ് ലക്ഷ്യമിടുന്നവർ അടിസ്ഥാന പ്രാവീണ്യം നേടിയിരിക്കണം. ഇതിനായി അവസരമൊരുക്കുകയാണ് മനോരമ ഹൊറൈസൺ. സ്റ്റോക്ക്സ്ബെൽ വെൽത്ത് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'എ കംപ്ലീറ്റ് ഗൈഡ് ഓൺ സ്റ്റോക്ക് ട്രേഡിങ്' കോഴ്സിലൂടെ വിപണിയിലെ തന്ത്രങ്ങൾ പഠിച്ചെടുക്കാം. ഇൻട്രൊഡക്‌ഷൻ, ഫണ്ടമെന്റൽ അനാലിസിസ്, ടെക്നിക്കൽ അനാലിസിസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന കോഴ്സിൽ അടിസ്ഥാനം തുടങ്ങി മുഴുവൻ കാര്യങ്ങളും പഠിക്കാം. 10 ദിവസത്തേക്ക് ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ കോഴ്സ് പൂർത്തിയാക്കുമ്പോൾ വിപണിയിലെ ലാഭനഷ്ട സാധ്യതകൾ മനസ്സിലാക്കി ഓഹരികൾ വാങ്ങാനും വിൽക്കാനും പ്രാപ്തനായ ഒരു പ്രൊഫഷണൽ ട്രേഡർ ആയി മാറാം.

സ്റ്റോക്ക് ട്രേഡിങ് കോഴ്സിനെക്കുറിച്ച് കൂടുലറിയാൻ ക്ലിക്ക് ചെയ്യുക.

കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം: https://tinyurl.com/3hnhpwyu

ഫോൺ 9048 991111.

English Summary:

tock trading offers lucrative opportunities, but knowledge is key. Manorama Horizon's course empowers you with the skills to succeed in this dynamic field.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com