ADVERTISEMENT

കേരള പോളിടെക്നിക് കോളജുകളിലെ 3–വർഷ എൻജി/ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്ക് ലാറ്ററൽ എൻട്രിക്കുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കും. 400 രൂപ ഫീയടച്ച് 30ന് എങ്കിലും ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം; പട്ടികവിഭാഗം 200 രൂപ. മുന്നാം സെമസ്റ്ററിൽ പ്രവേശിച്ച്, 2 വർഷംകൊണ്ട് പ്രോഗ്രാം പൂർത്തിയാക്കാം.വെബ്: www.polyadmission.org/let.

പ്രവേശനയോഗ്യത
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% മാർക്കോടെ പ്ലസ്ടു അഥവാ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം നിർദിഷ്ട 11 വിഷയങ്ങളിലൊന്നായാലും മതി. വിഎച്ച്എസ്‌സിക്കാരിൽ അഡിഷനൽ മാത്‌സ് വേണ്ടവർ ആ യോഗ്യതയും നേടിയിരിക്കണം. 50% മൊത്തം മാർക്കോടെ 2 വർഷ ഐടിഐ, കെജിസിഇ ജയിച്ചവർക്കും അപേക്ഷിക്കാം.  പരീക്ഷ 2 ചാൻസിനകം ജയിച്ചിരിക്കണം. ‘സേ’ പരീക്ഷ അധിക ചാൻസല്ല. പ്രവേശനത്തിനുശേഷം വിദ്യാർഥിയുടെ പരീക്ഷായോഗ്യതയനുസരിച്ച് ബ്രിജ് കോഴ്സുകളിൽ ജയിക്കേണ്ടതുണ്ട്.

മറ്റു വിവരങ്ങൾ
കോളജ് ലിസ്റ്റും ഓരോ കോളജിലും ഓരോ ശാഖയിലുമുള്ള സീറ്റുവിവരങ്ങളും പ്രോസ്പെക്‌ടസിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്. സൂപ്പർ ന്യൂമററിയൊഴികെ, അംഗീകൃത സീറ്റുകളുടെ 10% സീറ്റുകളിലേക്കാണ് പൊതുവേ ലാറ്ററൽ എൻട്രി. ഇതിൽ നേർപകുതി ഐടിഐ, കെജിസിഇ വിഭാഗത്തിന്. മറ്റേ പകുതിയും ഒന്നാം വർഷ ക്ലാസിലുണ്ടായ ഒഴിവുസീറ്റുകളും പ്ലസ്ടു, വിഎച്ച്എസ്ഇ വിഭാഗക്കാർക്കു വകയിരുത്തും. പ്രഫഷനൽ കോളജുകൾക്കുള്ള സംവരണക്രമം പാലിക്കും. കോഴിക്കോട്, കളമശേരി പോളിടെക്നിക്കുകളിലും തിരുവനന്തപുരം വനിതാ പോളിടെക്നിക്കിലും ബധിരവിദ്യാർഥികൾക്കു ബാച്ചുകളുണ്ട്.

Representative Image. Photo Credit: Noushad Thekkayil /Shutterstock
Representative Image. Photo Credit: Noushad Thekkayil /Shutterstock

യോഗ്യതാപരീക്ഷയിലെ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. ജില്ലാടിസ്ഥാനത്തിൽ സിലക്‌ഷൻ നടത്തും. ഒന്നിലേറെ ജില്ലകളിൽ പ്രവേശനം നേടുന്നവർ ഏറ്റവും ഒടുവിൽ ചേർന്ന സ്ഥാപനത്തിൽ ചേരണം. ഈ സാഹചര്യത്തിൽ അധികാരപ്പെടുത്തിയ പ്രതിനിധിക്കു കൗൺസലിങ്ങിൽ പങ്കെടുക്കാം. 4 വിഭാഗങ്ങളിലുള്ള മുഖ്യ അപേക്ഷയിൽ നിങ്ങൾക്കു യോജിച്ച ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷിക്കണം. ഇതിനു പുറമേ, താൽപര്യമുള്ളവർക്കു മാനേജ്മെന്റ് ക്വോട്ട സീറ്റിലേക്കുള്ള വിശേഷ അപേക്ഷയുമുണ്ട്. എയ്ഡഡ്/സ്വാശ്രയ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അ‍ഡ്മിഷൻ പോർട്ടലിലെ ‘Application to MANAGEMENT QUOTA seats’ ലിങ്കിലൂടെ പ്രത്യേകം അപേക്ഷിക്കുകയും ഹാർഡ് കോപ്പി അതതു സ്ഥാപനത്തിൽ നൽകുകയും വേണം. പൂർണവിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം.

English Summary:

Engineering Diploma in 2 Years: Kerala Polytechnic Lateral Entry - Apply Online Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com