ADVERTISEMENT

മെയ് 19

കെമാറ്റ്, എൽഎൽബി എൻട്രൻസ്

എംബിഎ പ്രവേശനപരീക്ഷയായ കെമാറ്റിന്റെ രണ്ടാം സെഷനും 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന പരീക്ഷകൾക്കും ഇന്ന് ഉച്ചയ്ക്കു 12 വരെ അപേക്ഷിക്കാം. cee.kerala.gov.in


മെയ്  20

പ്ലസ്‍വൺ

പ്ലസ്‍വൺ പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. hscap.kerala.gov.in

എംജിയിൽ പിജി

എംജി സർവകലാശാലയുടെ വിവിധ എംഎ, എംഎസ്‌സി, എംടെക്, പിജി കോഴ്സുകൾക്കും ബിബിഎ എൽഎൽബി ഓണേഴ്സ് പ്രോഗ്രാമിനും 20 വരെ അപേക്ഷിക്കാം. cat.mgu.ac.in

ഹോട്ടൽ മാനേജ്മെന്റ്

ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി പ്രവേശനത്തിനു 20 വരെ അപേക്ഷാഫീ അടയ്ക്കാം. അപേക്ഷ 22 വരെ നൽകാം. ഫോൺ 0471-2324396, lbscentre.kerala.gov.in.

ബിഡിസ്

സർക്കാർ/സ്വാശ്രയ കോളജുകളിലെ ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രവേശനത്തിന് 20 വരെ ഫീസ് അടയ്ക്കാം; അപേക്ഷ 22 വരെ. lbscentre.kerala.gov.in

എംസിഎ

സർക്കാർ/സ്വാശ്രയ കോളജുകളിൽ എംസിഎയ്ക്ക് 20 വരെ ഫീസ് അടയ്ക്കാം. അപേക്ഷ 22 വരെ നൽകാം. lbscentre.kerala.gov.in

കലാമണ്ഡലം 8–ാം ക്ലാസ്

കേരള കലാമണ്ഡലം ആർട് സ്കൂളിലെ 8–ാം ക്ലാസ് പ്രവേശനത്തിന് 20ന് അഞ്ചിനകം ഓഫ്‌ലൈനായി അപേക്ഷിക്കണം.kalamandalam.ac.in

നീലിറ്റിൽ യുജി/ പിജി

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഐടിയുടെ (നീലിറ്റ്) കോഴിക്കോട് അടക്കമുള്ള സെന്ററുകളിൽ എംടെക്, എംസിഎ, എംഎസ്‌സി, ബിടെക്, ബിസിഎ, ബിഎസ്‌സി, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 20 വരെ അപേക്ഷിക്കാം. nielit.ac.in

നിപെർ പ്രവേശനപരീക്ഷ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ എംഎസ് ഫാം, എംഫാം, എംടെക്, എംബിഎ ഫാം, പിജി ഡിപ്ലോമ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം. niper.gov.in/niperjee2025

ബിടെക് ലാറ്ററൽ എൻട്രി

സർക്കാർ/സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രിക്ക് (റഗുലർ & വർക്കിങ് പ്രഫഷനൽസ്) 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം; അപേക്ഷ 22 വരെ. lbscentre.kerala.gov.in

ഐഐടിയുടെ ഓൺലൈൻ ഡിഗ്രി

ഐഐടി മദ്രാസിന്റെ ബിഎസ് ഇൻ ഡേറ്റ സയൻസ് & ആപ്ലിക്കേഷൻസ്, ബിഎസ് ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ ഓൺലൈൻ പ്രോഗ്രാമുകൾക്ക് 20 വരെ റജിസ്റ്റർ ചെയ്യാം. യോഗ്യത പ്ലസ്ടു.  പ്രായപരിധിയില്ല. ഡേറ്റ സയൻസിനു എച്ച്എസ് തലത്തിൽ സയൻസ്/മാത്‌സ് പഠിച്ചിരിക്കണമെന്നു നിർബന്ധമില്ല. study.iitm.ac.in

മെയ് 21

 പോണ്ടിച്ചേരിയിൽ എംടെക്

ഗേറ്റ് സ്കോറുള്ളവർക്ക് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ എംടെക്കിന് 21 വരെ റജിസ്റ്റർ ചെയ്യാം. pondiuni.edu.in

മെയ് 22 

ഐഐഎമ്മിൽ ബിരുദം

കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ നാലു വർഷ ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് (ഓണേഴ്സ് വിത് റിസർച്) 22 വരെ അപേക്ഷിക്കാം. iimk.ac.in

കുസാറ്റിൽ പിജി

സിയുഇടി–പിജി സ്കോർ ഉള്ളവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പിജിക്ക് 22 വരെ അപേക്ഷിക്കാം. admissions.cusat.ac.in

പത്തു കഴിഞ്ഞ് ഡിപ്ലോമ

പത്തു കഴിഞ്ഞവർക്ക് ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈനിൽ ഡിപ്ലോമയ്ക്ക് 22 വരെ അപേക്ഷിക്കാം. കോഴ്സുകൾ: ടൂൾ, ഡൈ & മോൾഡ് മേക്കിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഓട്ടമേഷൻ & റോബട്ടിക്സ് എൻജിനീയറിങ്, പ്രൊഡക്‌ഷൻ എൻജിനീയറിങ്. പ്രവേശനപരീക്ഷയുണ്ട്. ടൂൾ, ഡൈ ഡിപ്ലോമ 4 വർഷം. മറ്റുള്ളവ 3 വർഷം. citdindia.org

എൻജിനീയറിങ്/ സയൻസ് ബ്രിജ് കോഴ്‌സ്

എൻജിനീയറിങ്/ സയൻസ് ഡിഗ്രി പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്കായി പൈത്തൺ പ്രോഗ്രാമിങ്ങിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഐസിഫോസ് സംഘടിപ്പിക്കുന്ന ബ്രിജ് കോഴ്‌സിന് 22 വരെ ചേരാം.. icfoss.in/event-details/210

മെയ് 23 

ഐഐടി മദ്രാസിൽ ബിഎസ്

ഐഐടി മദ്രാസിന്റെ നാലു വർഷ ബിഎസ് (മെഡിക്കൽ സയൻസ് & എൻജിനീയറിങ്, കെമിസ്ട്രി) പ്രോഗ്രാമുകൾക്ക് 23 വരെ അപേക്ഷിക്കാം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോർ വേണം. ugadmissions.iitm.ac.in/bsiat

കളിനറി ആർട്സിൽ ബിബിഎ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന ബിബിഎ, എംബിഎ രണ്ടാംഘട്ട പ്രവേശനത്തിന് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. icitirupati.in

മെയ് 24 

ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ

കാൻപുരിലെ നാഷനൽ ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ അസോഷ്യേറ്റ്ഷിപ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 24 വരെ അപേക്ഷിക്കാം. nsi.gov.in

മെയ് 25 

ഗതിശക്തി സർവകലാശാല

റെയിൽവേ മന്ത്രാലയത്തിന്റെ വഡോദരയിലെ ഗതിശക്തി വിശ്വവിദ്യാലയ കേന്ദ്ര സർവകലാശാലയിൽ എംബിഎ, എംടെക്, പിഎച്ച്ഡി അപേക്ഷ 25 വരെ. gsv.ac.in

എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ്

റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് 25 വരെ അപേക്ഷിക്കാം. ildm.kerala.gov.in

മെയ് 26

ആർമി കോളജിൽ ബിഎസ്‌സി നഴ്സിങ്

ജലന്തറിലെ ആർമി കോളജ് ഓഫ് നഴ്സിങ്ങിലും ഗുവാഹത്തി ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിലും ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ആർമി ഉദ്യോഗസ്ഥരുടെ/ റിട്ടയർ ചെയ്തവരുടെ പെൺമക്കൾക്ക് 26 വരെ അപേക്ഷിക്കാം. ainguwahati.cbtexam.in

English Summary:

Top Indian Universities & Colleges: Application Deadlines This Week – Apply Now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com