വാസ്തുവിദ്യ ഗുരുകുലം; വിവിധ കോഴ്സുകളിലേക്ക് മേയ് 20 വരെ അപേക്ഷിക്കാം

Mail This Article
കേരള സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ 4 പ്രോഗ്രാമുകളിലേക്കു നാളെവരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും 200 രൂപ അപേക്ഷാഫീ. https://vasthuvidyagurukulam.com
1 പിജി ഡിപ്ലോമ
പാരമ്പര്യവാസ്തുശാസ്ത്രം. എംജി സർവകലാശാലയുടെ അംഗീകാരമുണ്ട്. ഒരു വർഷം. മാസം 8 ദിവസം ക്ലാസ്. 25 സീറ്റ്, സിവിൽ എൻജി. / ആർക്കിടെക്ചർ ബിരുദമാണു യോഗ്യത. സിലക്‌ഷൻ ഇന്റർവ്യൂ വഴി. കോഴ്സ് ഫീ 40,000 രൂപ.
2. ഡിപ്ലോമ
പാരമ്പര്യ വാസ്തുശാസ്ത്രം (കറസ്പോണ്ടൻസ്). ഒരു വർഷം. 100 സീറ്റ്. ബിരുദമോ പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവർക്കാണു പ്രവേശനം. കോഴ്സ് ഫീ 20,000 രൂപ.
3. സർട്ടിഫിക്കറ്റ്
പാരമ്പര്യ വാസ്തുശാസ്ത്രം. 4 മാസം. 30 സീറ്റ്. ഐടിഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ അഥവാ ആർക്കിടെക്ടറൽ അസിസ്റ്റന്റ്ഷിപ് / കെജിസിഇ സിവിൽ / ഡിപ്ലോമ സിവിൽ അഥവാ ആർക്കിടെക്ചർ / പ്രഫഷനൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്‌ഷൻ എൻജിനീയറിങ് ഇവയിലൊരു യോഗ്യത വേണം. കോഴ്സ് ഫീ 25,000 രൂപ.
4. സർട്ടിഫിക്കറ്റ്
ചുമർചിത്രരചന. ഒരു വർഷം. 25 സീറ്റ്. എസ്എസ്എൽസിയും ചുമർചിത്രരചനയിൽ താൽപര്യവും വേണം. കോഴ്സ് ഫീ 25,000 രൂപ. ആറന്മുളയ്ക്കു പുറമേ തിരുവനന്തപുരത്തും 25 സീറ്റുണ്ട്. (അനന്തവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തിരുവനന്തപുരം – 695023). രണ്ടു കേന്ദ്രങ്ങളിലേക്കും ഒറ്റ അപേക്ഷ മതി. ഫീസ്‌തുകയ്ക്കു പുറമേ 18% ജിഎസ്ടിയും അടയ്ക്കണം. വിജ്ഞാപനവും പൂർണവിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഫോൺ : 9188089740; ഇമെയിൽ: admn.vvg@gmail.com