പഠിപ്പിസ്റ്റിന് മാത്രമുള്ളതാണോ സിവിൽ സർവീസ്? എങ്ങനെ പഠിക്കണമെന്ന് മാളവിക പറയും

Mail This Article
നന്നായി പഠിക്കുന്നുണ്ടല്ലോ സിവിൽ സർവീസ് ഒക്കെ നോക്കിക്കൂടെ... ആരെങ്കിലും ഇങ്ങനെ ഒരു ചോദ്യം നിങ്ങളോട് ചോദിച്ചിട്ടുണ്ടോ..? സിവിൽ സർവീസ് ബാലികേറാ മലയാണെന്ന് കരുതുന്ന ഒരാളാണോ? മുൻ ബെഞ്ചിലെ പഠിപ്പിസ്റ്റിന് മാത്രമുള്ളതാണോ സിവിൽ സർവീസ്? ഒരു ആവറേജ് സ്റ്റുഡന്റ് ഒന്നു മനസ്സുവച്ചാൽ റാങ്ക് എത്തി പിടിക്കാൻ കഴിയുമോ? സംശയങ്ങൾ എത്ര വേണമെങ്കിലും അക്കമിട്ട് വച്ചോളൂ ഉത്തരം നൽകാൻ 2024 ഓൾ ഇന്ത്യ ലെവലിൽ 45–ാം സ്ഥാനം കരസ്ഥമാക്കിയ മാളവിക ജി നായർ എത്തുന്നു.
അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട് സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കായി സംവദിക്കാൻ ഒരുങ്ങുകയാണ് മാളവിക ജി നായർ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ സിവിൽ സർവീസിന്റെ മൂന്ന് കടമ്പകൾ കടക്കാൻ വെറുതെയിരുന്ന് പഠിച്ചാൽ പോരാ ഓരോ ഘട്ടത്തിന്റെയും പൾസിനൊത്ത് പരിശീലിക്കണം. ഓരോ ഘട്ടത്തിലും ഏതെല്ലാം കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. സമയം എങ്ങനെ ക്രമീകരിക്കണം, ഏതെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കണം, ഇന്റർവ്യൂവിൽ എങ്ങനെ പെരുമാറണം തുടങ്ങിയവയെക്കുറിച്ചെല്ലാം മാളവിക സംസാരിക്കും
സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കായി മനോരമ ഹൊറൈസണും മനോരമ ഇയർ ബുക്കും ചേർന്നാണ് ഈ സൗജന്യ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വെബിനാറിൽ പങ്കെടുക്കാൻ ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://tinyurl.com/ym2jhncf ഫോൺ: 9048991111