സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Mail This Article
ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടൽസ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷ നൽകാം. ആഗസ്റ്റിൽ ക്ലാസ്സുകൾ ആരംഭിക്കും. എസ്എസ്എൽസി/ വിഎച്ച്എസ്‌സി ആണ് അടിസ്ഥാന യോഗ്യത. പരിശീലനകാലത്ത് ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കൽ അടക്കമുള്ള റെഗുലർ ക്ലാസ്സ് തുടങ്ങുമ്പോൾ 4000/- രൂപ സ്റ്റൈപെന്റും ലഭിക്കും.
വിജയികൾക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള STED കൗണ്‍സിൽ സർട്ടിഫിക്കറ്റും, ഫെഡറേഷൻ ഹോട്ടലുകളിൽ പ്ലേസ്മെന്റും നല്‍കും. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ നൽകാം. ihm.fkha.in എന്ന വെബ്സൈറ്റിൽ apply online ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം IHM സെന്ററുകളിൽ നേരിട്ട് അപേക്ഷ നൽകാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് IHM സെന്ററുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9447216520, 9074066693.