സിവിൽ സർവീസാണോ ലക്ഷ്യം? പരീക്ഷയുടെ പൾസറിഞ്ഞ് പരിശീലിക്കാം, അതും ഓൺലൈനിൽ

Mail This Article
മത്സരപരീക്ഷകളിലൊക്കെ ഈ റാങ്ക് നേടി വിജയിക്കുന്നവരൊക്കെ എങ്ങനെയാണ് പഠിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?
അത് അവരോട് തന്നെ ചോദിച്ചാൽ ഒരുപാട് നാളത്തെ ചിട്ടയായ പരിശ്രമത്തിന്റെ കഥ പറയാനുണ്ടാകും.. മാത്രമല്ല മത്സരപരീക്ഷകൾക്കായി പഠിക്കുമ്പോൾ പരീക്ഷയുടെ രീതിയും ചോദ്യങ്ങളുടെ പ്രാധാന്യവും അറിഞ്ഞ് പഠിക്കണം. അതായത് എന്തു പഠിക്കണം എന്നതുപോലെ തന്നെ എങ്ങനെ പഠിക്കണം എന്നതും പ്രധാനമാണ് സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കായി മനോരമ ഇയർ ബുക്കും മനോരമ ഹൊറൈസണും ചേർന്ന് പരീക്ഷയുടെ പൾസറിഞ്ഞ് പരിശീലനം ഒരുക്കുന്നു. യുപിഎസ്സി ഫൗണ്ടേഷൻ ജൂനിയർ, യുപിഎസ്സി ഫൗണ്ടേഷൻ സീനിയർ എന്നിങ്ങനെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം.
8, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടിസ്ഥാനം മുതൽ കൃത്യമായ പഠന പദ്ധതി ക്രമീകരിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ ശാസ്ത്രങ്ങൾ, ചരിത്രം, ഭരണഘടന, തുടങ്ങിയ വിഷയങ്ങളിൽ എല്ലാം തന്നെ കുട്ടികൾക്ക് പ്രാവീണ്യം നേടാനാകും. അക്ഷരങ്ങളിൽ തുടങ്ങിയാണ് എഴുതാൻ പഠിക്കുന്നത് എന്നപോലെ സിവിൽ സർവ്വീസിന് വേണ്ടി ലളിതമായി പഠിച്ചു തുടങ്ങി പരീക്ഷ എഴുതാൻ യോഗ്യരാകുമ്പോഴേക്കും എളുപ്പത്തിൽ റാങ്ക് എത്തിപ്പിടിക്കാനാകും. എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ള മോക്ക് ടെസ്റ്റുകളും, സംവേദനാത്മക സെക്ഷനുകളും, മറ്റു ക്ലാസുകളും എല്ലാം പഠനത്തിൽ മുന്നേറാനും സഹായകമാകും.
സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന മുതിർന്ന വിദ്യാർത്ഥികൾക്കും മത്സരാർത്ഥികൾക്കും യുപിഎസ്സി സിവിൽ സർവീസ് സീനിയർ ബാച്ചിലൂടെ വിഷയങ്ങളുടെ ആഴത്തിലുള്ള പഠനവും സാധ്യമാക്കുന്നുണ്ട്. സിവിൽ സർവീസിന്റെ 3 ഘട്ടങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ പാഠ്യ വിഷയങ്ങൾക്കും മെന്റൽ എബിലിറ്റിക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് പൂർണ്ണമായും ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളുടെ റെക്കോർഡഡ് വീഡിയോകളും ലഭ്യമാണ്. യുപിഎസ്സി ഫൗണ്ടേഷൻ ജൂനിയർ ബാച്ച് ജൂൺ എട്ടിനും, സീനിയർ ബാച്ച് മെയ് 11നും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
യുപിഎസ്സി ഫൗണ്ടേഷൻ ജൂനിയർ ബാച്ച് : https://shorturl.at/EkICT
യുപിഎസ്സി ഫൗണ്ടേഷൻ സീനിയർബാച്ച്: https://shorturl.at/txDBJ
ഫോൺ: 9048991111