എന്താണ് ഡയറ്റ്, എന്താണ് ഹെൽത്തി ഡയറ്റ്? അറിയാൻ പങ്കെടുക്കാം ഓൺലൈൻ വർക്ക്ഷോപ്പിൽ

Mail This Article
മുപ്പതുകളുടെ തുടക്കം തിരിച്ചറിവുകളുടെ കൂടെ സമയമാണ്. ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്ന തോന്നലും അവനവനെ തന്നെ ഒന്ന് ശ്രദ്ധിച്ചു തുടങ്ങുന്നതുമൊക്കെ സ്വാഭാവികം.
എന്നാൽ ആരോഗ്യമൊന്ന് മെച്ചപ്പെടുത്താൻ നല്ലൊരു ആഹാര ശീലം പിന്തുടരാൻ തീരുമാനിച്ചാലോ..!?
എന്ത് കഴിക്കണം.? എങ്ങനെ കഴിക്കണം.? ചോറാണോ ചപ്പാത്തിയാണോ നല്ലത്, അതോ ഓട്സിലേക്ക് മറണോ..?
ഷുഗർ,കൊളസ്ട്രോൾ ഒക്കെ വരാതിരിക്കാൻ എന്ത് കഴിക്കണം ഇനി ഇതൊക്കെ ഉള്ളവർക്ക് എന്തൊക്കെ കഴിക്കാം കഴിക്കാതിരിക്കാം..!!?
ആദ്യപടിയായി സോഷ്യൽ മീഡിയയിൽ തിരഞ്ഞ് ഈ വിഷയങ്ങളിൽ
ധാരണയുള്ളവരും, ഇല്ലാത്തവരുമൊക്കെ ഷെയർ ചെയ്യുന്ന നല്ലതും ചീത്തയുമായ വിവരങ്ങൾ കണ്ട് ആശയകുഴപ്പത്തിലാകും. പിന്നെ എന്തെങ്കിലുമൊക്കെ ഫോളോ ചെയ്യും. ചിലർക്ക് ശരിയാകും, ചിലർക്ക് ശരിയാകില്ല.
ഇനിയിപ്പോ നിങ്ങൾക്ക് ശരിയാകണോ..?എങ്കിൽ ഇതാ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രീഷൻസ് ഏതൊക്കെയാണെന്നറിഞ്ഞ് അനുയോജ്യമായ ഡയറ്റ് പിന്തുടരാൻ അവസരമൊരുക്കുകയാണ്.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ കോട്ടയം സിഎംഎസ് കോളേജുമായി ചേർന്ന് നടത്തുന്ന ന്യൂട്രീഷൻ ആൻഡ് ഡയറ്റ് എസ്സൻഷ്യൽസ് ഓൺലൈൻ വർക്ക് ഷോപ്പിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി രൂപീകരിക്കാനാവും.
ശരീരത്തിന്റെ മരുന്നാണ് ഭക്ഷണം. കൃത്യമായ ഭക്ഷണരീതി രോഗങ്ങളെ അകറ്റിനിർത്തും. ആവശ്യമായ പോഷകങ്ങൾ, അവയുടെ സ്രോതസ്സുകൾ ശരിയായ ഉപഭോഗം, പോഷകങ്ങളുടെ ന്യൂനതകൾ,അത് വഴിവെച്ചേക്കാവുന്ന സങ്കീർണ്ണതകൾ തുടങ്ങി ആരോഗ്യകരമായ ഡയറ്റിനായി ആശ്രയിക്കാവുന്ന വിഭവങ്ങളുടെ റെസിപ്പികൾ വരെയുള്ള കാര്യങ്ങൾ കോർത്തിണക്കി പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ പോഷകാഹാരവും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരാൻ സഹായകമാവും.
ജൂൺ 9ന് ആരംഭിക്കുന്ന ഓൺലൈൻ വർക്ക്‌ഷോപ്പ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/3ltA6 ഫോൺ: 9048991111