ഈയാഴ്ച ശ്രദ്ധിക്കാൻ; പ്രധാന വിദ്യാഭ്യാസ വാർത്തകൾ

Mail This Article
ജൂൺ 9
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള ശ്രീപെരുംപുത്തൂർ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെ പിജി പ്രോഗ്രാമുകൾക്ക് സിയുഇടി സ്കോറുള്ളവർക്ക് ഇന്നുകൂടി റജിസ്റ്റർ ചെയ്യാം. rgniyd.gov.in
ജൂൺ 10
പോളിടെക്നിക് പ്രവേശനം
പോളിടെക്നിക് പ്രവേശനത്തിന് 10 വരെ ഫീസ് അടച്ച് റജിസ്ട്രേഷൻ നടത്താം. 12ന് അകം അപേക്ഷ നൽകണം. polyadmission.org
കൊച്ചിയിൽ എയർലൈൻ പഠനം
കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് അക്കാദമിയുടെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ്, പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്്, എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ് കോഴ്സുകളുടെ റജിസ്ട്രേഷൻ 10 വരെ. ciasl.aero/academy.
ജാമിയ മിലിയ റജിസ്ട്രേഷൻ
ന്യൂഡൽഹി ജാമിയ മിലിയ സർവകലാശാലയുടെ 24 സ്വാശ്രയ, പാർട്‌ടൈം പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, എംഎഫ്എ പ്രോഗ്രാമുകൾക്ക് 10 വരെ റജിസ്റ്റർ ചെയ്യാം. admission.jmi.ac.in
സെറ്റിന് അപേക്ഷിക്കാം
ഹയർ സെക്കൻഡറി അധ്യാപക യോഗ്യതാപരീക്ഷ ‘സെറ്റി’ന് അപേക്ഷിക്കാനുള്ള സമയം 10ന് അർധരാത്രി വരെ. lbscentre.kerala.gov.in
കണ്ണൂർ യൂണി. പിജി
കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പിജി പ്രോഗ്രാമുകൾക്ക് 10 വരെ റജിസ്റ്റർ ചെയ്യാം. admission.kannuruniversity.ac.in
ജൂൺ 11
മലയാള സർവകലാശാല
മലയാള സർവകലാശാലയിൽ ബിഎ മലയാളം, ബിഎസ്‌സി പരിസ്ഥിതി പഠനവും വികസന സാമ്പത്തിക ശാസ്ത്രവും എന്നീ നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച് പ്രോഗ്രാമുകൾക്ക് 11 വരയും പിജി പ്രോഗ്രാമുകളായ എംഎ മലയാളം, ചലച്ചിത്രപഠനം, എംഎസ്‌സി പരിസ്ഥിതി പഠനം തുടങ്ങിയവയ്ക്ക് 15 വരെയും അപേക്ഷിക്കാം malayalamuniversity.edu.in
ജൂൺ 12
ഐഐഎസ്ടിയിൽ പിജി
തിരുവനന്തപുരം ഐഐഎസ്ടിയിലെ എംടെക്, എംഎസ് പ്രവേശനത്തിനു 12നു രാത്രി 11.59 വരെ അപേക്ഷിക്കാം. admission.iist.ac.in.
പിഎച്ച്ഡി റജിസ്ട്രേഷൻ
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്ഡി റജിസ്ട്രേഷൻ 12 വരെ. rgcb.res.in
ജോസ
എൻഐടികൾ, ഐഐഐടികൾ, ഐഐഇഎസ്ടി, മറ്റ് 47 ടെക്നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് എന്നിവയടക്കം 128 മികച്ച സ്‌ഥാപനങ്ങളിലെ പ്രോഗ്രാമുകളിലേക്ക് ജോസ റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 12ന് വൈകിട്ട് 5 വരെ josaa.nic.in
ജൂൺ 13
ബിബിഎ
മാരിടൈം സർവകലാശാലയിൽ ബിബിഎ അപ്രന്റിസ് എംബെഡഡ് മാരിടൈം ലോജിസ്റ്റിക്സ്, ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ കൊമേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷ 13 വരെ. imu.edu.in
ഫുഡ‌്ക്രാഫ്റ്റ്
കേന്ദ്ര ടൂറിസം വകുപ്പിനു കീഴിലെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ് ഡിപ്ലോമ കോഴ്സുകൾക്കും, ഫുഡ് പ്രൊഡക്‌ഷൻ & പാറ്റിസെറി സർട്ടിഫിക്കറ്റ് കോഴ്സിനും 13 വരെ അപേക്ഷിക്കാം. യോഗ്യത ഡിപ്ലോമയ്ക്ക് പ്ലസ്ടു. സർട്ടിഫിക്കറ്റിന് പത്താംക്ലാസ്. ihmctkovalam.ac.in
ബിഇ, ബിടെക്, ബിപ്ലാൻ
അണ്ണാ സർവകലാശാലയിൽ ബിഇ, ബിടെക്, ബിപ്ലാൻ പ്രോഗ്രാമുകളിൽ അന്യസംസ്ഥാനക്കാർക്കായി മാറ്റിവച്ച സീറ്റുകളിലേക്ക് 13 വരെ അപേക്ഷിക്കാം. cfa.annauniv.edu/cfa
ഭിന്നശേഷി മേഖലയിൽ യുജി, പിജി
അഞ്ച് ദേശീയ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഫിസിയോതെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി, പ്രോസ്തെറ്റിക്സ് ആൻഡ് ഓർതോടിക്സ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ഡിഗ്രി, പിജി പ്രോഗ്രാമുകളുടെ പൊതുപ്രവേശന പരീക്ഷ്ക്ക് 13 വരെ അപേക്ഷിക്കാം. admission.svnirtar.nic.in
കാലിക്കറ്റിൽ പിജി
കാലിക്കറ്റ് സർവകലാശാലയിൽ പിജി പ്രവേശനത്തിന് അപേക്ഷ 13 വരെ. admission.uoc.ac.in
നഴ്‌സിങ്, പാരാമെഡിക്കൽ
ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഫീസ് അടയ്ക്കുന്നത് 13 വരെയും അപേക്ഷാസമയം 17 വരെയും നീട്ടി. lbscentre.kerala.gov.in
ജൂൺ 15
വസ്‌ത്രനിർമാണം
പ്ലസ്ടു ജയിച്ചവർക്ക് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, കണ്ണൂർ അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിലെ പ്രവേശനത്തിന് 15 വരെ റജിസ്റ്റർ ചെയ്യാം. പ്രോഗ്രാമുകൾ: 3 വർഷ ബിവോക് – അപ്പാരൽ മാനുഫാക്ചറിങ് & ഒൻട്രപ്രനർഷിപ്, ബിവോക് ഫാഷൻ ഡിസൈൻ & റീട്ടെയ്ൽ. ഒരു വർഷ ഡിപ്ലോമകൾ: ഫാഷൻ ഡിസൈൻ ടെക്നോളജി, അപ്പാരൽ മാനുഫാക്ചറിങ് ടെക്നോളജി. atdcindia.co.in
പാക്കേജിങ് ഇൻസ്‌റ്റിറ്റ്യൂട്ട്
കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്തണത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിന്റെ 2 പിജി കോഴ്സുകളിലേക്ക് 15വരെ അപേക്ഷിക്കാം. എംഎസ്: മാസ്റ്റർ ഇൻ പാക്കേജിങ് ടെക്നോളജി (ഹൈദരാബാദ് സെന്ററിൽ), പിജി ഡിപ്ലോമ ഇൻ പാക്കേജിങ് (മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് സെന്ററുകളിൽ) iiponline.iip-in.com
അണ്ണാ യൂണി. എംഎസ്‌സി
ചെന്നൈ അണ്ണാ സർവകലാശാലയിൽ മാത്‌സ്, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്ട്രോണിക് മീഡിയ എംഎസ്‌സി പ്രോഗ്രാമുകളുടെ റജിസ്ട്രേഷൻ 15 വരെ. cfa.annauniv.edu
സിമന്റ് ടെക്നോളജി
ഫരീദാബാദിലെ നാഷനൽ കൗൺസിൽ ഫോർ സിമന്റ് & ബിൽഡിങ് മെറ്റീരിയൽസിൽ പിജി ഡിപ്ലോമ ഇൻ സിമന്റ് ടെക്നോളജി പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം യോഗ്യത: ബിടെക് കെമിക്കൽ എൻജിനിയറിങ്, എംഎസ്‌സി കെമിസ്ട്രി. ncbindia.com
സെക്യൂരിറ്റീസ് മാർക്കറ്റ്സ്
സെബിയുടെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിന്റെ 2 വർഷത്തെ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് - സെക്യൂരിറ്റീസ് മാർക്കറ്റ്സ് പ്രോഗ്രാമിന് 15 വരെ റജിസ്റ്റർ ചെയ്യാം. nism.ac.in
ട്രാവൽ & ടൂറിസം
ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിറ്റ്സിൽ എംബിഎ ട്രാവൽ & ടൂറിസം, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. kittsedu.org
നിംഹാൻസിൽ നഴ്സിങ്
ബെംഗളൂരു നിംഹാൻസിൽ നഴ്സിങ്, അനസ്തീസിയ ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി ബിഎസ്‌സി പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം.nimhans.ac.in.
നളന്ദയിൽ പിജി
ബിഹാറിലെ നളന്ദ കേന്ദ്ര സർവകലാശാലയിൽ എംഎ ഹിന്ദു/ബുദ്ധിസ്റ്റ് സ്റ്റഡീസ്, ആർക്കിയോളജി, എംബിഎ, എംഎസ്‌സി ഇക്കോളജി തുടങ്ങിയ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. nalandauniv.edu.in
കേരളയിൽ ബിരുദം
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് (എഫ്‌വൈയുജിപി) റജിസ്ട്രേഷൻ 15 വരെ. admissions.keralauniversity.ac.in
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
കോഴിക്കോട്ടെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ പിഎച്ച്ഡി പ്രവേശനത്തിന് റജിസ്ട്രേഷൻ 15 വരെ ksom.res.in.
പെട്രോളിയം ടെക്നോളജി
സർവകലാശാലാ സമാന പദവിയുള്ള ശ്രേഷ്ഠ സ്ഥാപനമായ അമേഠിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ ബിടെക് പ്രോഗ്രാമുകളുടെ ആദ്യ റൗണ്ട് പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. ഇ വാഹന ടെക്നോളജി, റിന്യൂവബിൾ എനർജി തുടങ്ങി സ്പെഷലൈസേഷനുകളുണ്ട്. ഈ സ്ഥാപനത്തിന്റെ ഭാഗമായ അസം എനർജി ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വർഷ ഡിപ്ലോമ + 3 വർഷ ഡിഗ്രി ബിടെക് പ്രോഗ്രാമുകൾക്ക് 16 വരെയും അപേക്ഷിക്കാം. rgipt.ac.in
ജൂൺ 16
വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എൻജിനീയറിങ് ട്രെയിനിങ്ങിന്റെ കൊച്ചി കേന്ദ്രത്തിൽ വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകൾക്ക് മാത്‌സിനും സയൻസിനും 40% വീതമെങ്കിലും മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ലഭിക്കേണ്ട അവസാന ദിവസം 16. ഫോൺ 0484 2351493. cifnet.gov.in
ഹാൻഡ്‌ലൂം & ടെക്സ്റ്റൈൽ
കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ 3 വർഷ ഹാൻഡ്‌ലൂം & ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന ദിനം 16. ഫോൺ 0497 2835390. iihtkannur.ac.in
ജെഎൻയുവിൽ പിജി
ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യൻസി കോഴ്സുകൾക്ക് സിയുഇടി പിജി സ്കോർ നേടിയവർക്ക് 16നു രാത്രി 11.50 വരെ റജിസ്റ്റർ ചെയ്യാം jnuee.jnu.ac.in
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് റജിസ്ട്രേഷൻ 16 വരെ. gift.res.in
തൊഴിൽ പരിശീലനം
വനിതകൾക്കായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന നാഷനൽ സ്കിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൈപുണ്യവികസന കോഴ്സുകളിലേക്ക് 16 വരെ നേരിട്ടോ തപാലിലോ അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്. ഡ്രസ് മേക്കിങ്ങിന് എട്ടാം ക്ലാസ്. ഉയർന്ന പ്രായപരിധിയില്ല. ഫോൺ 0471 2418391. nstiwtrivandrum.dgt.gov.in.
കാലിക്കറ്റിൽ ബിഎഡ്
കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡ്, ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം admission.uoc.ac.in
മെറിറ്റ് സ്കോളർഷിപ്
2022-23 ൽ ബിരുദം ഒന്നാംവർഷം പഠിച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് നേടിയ വിദ്യാർഥികൾ 2023-24, 2024-25 വർഷത്തെ സ്കോളർഷിപ് പുതുക്കുന്നതിന് അപേക്ഷ 16 വരെ നൽകാം. ഫോൺ 9446780308. dcescholarship.kerala.gov.in