ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Mail This Article
×
കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് പ്രവർത്തന കാലയളവ്. 55,000 രൂപയാണ് പ്രതിമാസം വേതനം.
ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകളാണുള്ളത്. പ്രായ പരിധി 35 വയസ്സ്. 500 രൂപയാണ് അപേക്ഷ ഫീസ്. അവസാന തീയതി ജൂൺ 20, 5 pm. തിരഞ്ഞെടുക്കപ്പെടുന്നവർ, അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് (₹ 10,000 /-ഫീസ്) പൂർത്തിയാക്കിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും അസാപ് കേരള (https://asapkerala.gov.in/careers/) വെബ്സൈറ്റ് സന്ദർശിക്കുക.
English Summary:
Aspirational Block Fellow positions are available in Kerala through ASAP Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.