ADVERTISEMENT

പേര് പോലെ തന്നെ  പവറാണ് പവർ ബിഐ അഥവാ പവർ ബിസിനസ്  ഇന്റലിജൻസ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് ആവശ്യക്കാരെ സംതൃപ്തരാക്കാൻ  കഴിയുന്ന പവർ ബിഐ  ഒട്ടനവധി സാധ്യതകളാണ്  മുന്നോട്ടുവയ്ക്കുന്നത്. 

ഡാറ്റാബേസുകൾ, സ്പ്രെഡ് ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ  ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഏകീകരിപ്പിച്ച്  സുതാര്യവും വസ്തുനിഷ്ഠവുമായ സ്ഥിതി വിവരക്കണക്കുകളാക്കി മാറ്റുന്നതോടൊപ്പം ട്രെൻഡുകൾ, പാറ്റേണുകൾ, അപാകതകൾ എന്നിവ തിരിച്ചറിഞ്ഞ്  വിശകലനം ചെയ്യുന്നതിനും ഡാറ്റ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്നു. 

ചുരുക്കിപ്പറഞ്ഞാൽ  മൈക്രോസോഫ്റ്റ് ബിസിനസ്  അനലിറ്റിക്സ്  സോഫ്റ്റ്‌വെയറായ പവർ ബിഐ ഡാറ്റ വിഷ്വലൈസേഷനും റിപ്പോർട്ടിങ്ങിനും  വേണ്ടിയുള്ള ഫലപ്രദമായ ഒരു പ്ലാറ്റ്ഫോം ആണ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ്  പ്രവർത്തിക്കുകയും മാറ്റങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യുകയും വഴി ഇത് ബിസിനസിനെ ത്വരിതപ്പെടുത്തുകയും ഒപ്പം പ്രസ്തുത മേഖലയിൽ പ്രാവീണ്യമുള്ളവർക്ക് തൊഴിലവസരങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു.

 പവർ ബി ഐ യിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കായി മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ബാംഗ്ലൂർ ആസ്ഥാനമായ ആക്ടീവ് എഡ്യൂവും ചേർന്നൊരുക്കുന്നു മൈക്രോസോഫ്റ്റ് പവർ ബി ഐ ഡാറ്റ അനലിസ്റ്റ്  ട്രെയിനിങ് ആൻഡ്  സർട്ടിഫിക്കേഷന്‍ പ്രോഗ്രാം

യഥാർത്ഥ ബിസിനസ് സാഹചര്യങ്ങൾക്കനുശ്രിതമായ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന ഓൺലൈൻ കോഴ്സ് ജൂൺ 12 ന് ആരംഭിക്കുന്നു. മൈക്രോസോഫ്റ്റ് ഗ്ലോബൽ എക്സാമിനേഷനും സർട്ടിഫിക്കറ്റും ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുമ്പോൾ റെസ്യുമേ, ലിങ്കഡ് ഇൻ പ്രൊഫൈലുകളുടെ നിലവാരമുയർത്താൻ  പോന്ന ഡിജിറ്റൽ ബാഡ്ജും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക https://shorturl.at/mg1uk ഫോൺ; 9048991111.

English Summary:

Data Analysis Made Easy: Master Power BI in Our Comprehensive Online Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com