ADVERTISEMENT

തുടക്കത്തിൽ പണി കളയും എന്ന് കരുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ ) ഇപ്പോൾ പണി നൽകിക്കൊണ്ടിരിക്കുകയാണ്. അതെ, ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് നന്നായി അറിയുന്ന ആളുകൾക്ക് ജോലി ഉറപ്പാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 

സമയം ലാഭിച്ചുകൊണ്ട്  പ്രോഡക്റ്റിവിറ്റിയും ക്വാളിറ്റിയും, പുതുമയും,  ഒക്കെയായി എഐ ബിസിനസ് കാര്യങ്ങളിലും ഓഫീസിലും മാത്രമല്ല സംശയങ്ങൾക്ക് ഉത്തരം പറയുന്നത് മുതൽ  സാമ്പത്തിക കാര്യങ്ങളിൽ വരെ ഇടപെട്ട് വ്യക്തി ജീവിതത്തിലും കൈകടത്തി കഴിഞ്ഞു. ഇന്റർനെറ്റ് ഒഴിവാക്കാൻ കഴിയില്ല എന്നതുപോലെ എഐ ഒഴിവാക്കാൻ കഴിയില്ലാത്ത ഒരു കാലത്തേക്കാണ് നമ്മുടെ യാത്ര. 

ദുബായ് യുണീക് വേൾഡ് റോബോട്ടിക്​സുമായി ചേർന്ന്  മനോരമ ഹൊറൈസൺ നടത്തുന്ന എഐ ഫോർ എവരിവൺ ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കൂടുതൽ അറിയാം.

പ്രായോഗിക പരിശീലനവും  എഐ വിദഗ്ധരുമായി ചർച്ചകളും ഉൾപ്പെടുന്ന കോഴ്സിൽ നിത്യ ജീവിതത്തിലേക്കും  ബിസിനസ് ആവശ്യങ്ങൾക്കുമായി എഐ എങ്ങനെ ഉപയോഗപ്പെടുത്താം, ചാറ്റ് ജിപിടി യിൽ എങ്ങനെ നിർദ്ദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, വ്യത്യസ്​ത എഐ ടൂളുകളും അവയുടെ ഉപയോഗവും തുടങ്ങി അടിസ്ഥാനം മുതൽ വ്യക്തമായി പഠിച്ചെടുക്കാം. 

ജൂലൈ 10, 11 തീയതികളിൽ നടക്കുന്ന ക്ലാസ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ  വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/VbAbH.  ഫോൺ: 9048991111.

English Summary:

Learn AI in Two Days: A Comprehensive Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com