നാഷനൽ ഫയർ സർവീസ്കോളജിൽ ബിടെക്; അപേക്ഷ ഈമാസം 8 വരെ

Mail This Article
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നാഗ്‌പുരിലുള്ള നാഷനൽ ഫയർ സർവീസ് കോളജിൽ ബിടെക് – ഫയർ എൻജിനീയറിങ്ങിന് ഈമാസം 8 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ. വെബ്: nfscbtechadmissions.com മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌സിനുപകരം ബയോടെക്നോളജി / ബയോളജി / ടെക്നിക്കൽ വൊക്കേഷനൽ വിഷയങ്ങൾ / കംപ്യൂട്ടർ സയൻസ് / ഐടി / ഇൻഫർമാറ്റിക്സ് പ്രാക്ടിസസ് / അഗ്രികൾചർ / എൻജിനീയറിങ് ഗ്രാഫിക്സ് / ബിസിനസ് സ്റ്റഡീസ് / ഇലക്ട്രോണിക്സ് / ഒൻട്രപ്രനർഷിപ് ഇവയിലേതെങ്കിലും ആയാലും മതി.
2025ലെ ജെഇഇ മെയിൻ ആദ്യ പേപ്പറിലെ സ്കോറും വേണം. വിശദമായ വൈദ്യപരിശോധനയുണ്ട്. 165 സെ.മീ. ഉയരം, 50 കിലോഗ്രാം തൂക്കം, 81 - 86 സെ.മീ. നെഞ്ചളവ്, കണ്ണട കൂടാതെ 6 / 6 കാഴ്‌ചശക്‌തി എന്നീ ശാരീരികയോഗ്യതകളും വേണം. വിക്ക്, കോങ്കണ്ണ്, വർണാന്ധത എന്നിവ പാടില്ല. പെൺകുട്ടികൾക്ക് 157 സെ. മീ. ഉയരം, 46 കിലോഗ്രാം തൂക്കം എന്നിവ മതി. ട്യൂഷൻ ഫീ 15,000 രൂപയും ഹോസ്റ്റൽ വാടകയുമടക്കം വാർഷിക ഫീ 42,000 രൂപ.