ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. 2,4,6,8,10 ക്ലാസുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നൽകി. ഇതിൽ പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം രണ്ടാം വോള്യം പാഠപുസ്തകത്തിലെ 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാണ്  ഗവർണറുടെ അധികാരങ്ങളും ചുമതലകളും പ്രതിപാദിക്കുന്നത്.

കൂടാതെ അടിയന്തരാവസ്ഥ – ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി വിധി, എംഎൽഎമാരെ റിസോർട്ടുകളിൽ ഒളിപ്പിച്ചുള്ള കൂറുമാറ്റ നാടകങ്ങൾ എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.  പാഠപുസ്തകങ്ങൾ ഓണാവധിക്കു മുൻപു കുട്ടികൾക്കെത്തിത്തും. ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 

ഹയർ സെക്കൻഡറി പുസ്തകരചനയ്ക്കും പൊതു ചർച്ച

ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട്  ക്ലാസുകളിൽ വിശദ ചർച്ച സംഘടിപ്പിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കാനും ജില്ലാ, സംസ്ഥാന ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി.

English Summary:

Kerala Education Department to Revise Higher Secondary Textbooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com