ADVERTISEMENT

തിരുവനന്തപുരം∙അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റും കെ–ടെറ്റും ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കാൻ കെ– ടെറ്റ് പരീക്ഷാ തീയതി മാറ്റുമെന്നു പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ചാണു നടപടി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സെറ്റ് പരീക്ഷയും കെ–ടെറ്റ് പരീക്ഷയും ഓഗസ്റ്റ് 24ന് നടത്താൻ തീരുമാനിച്ചിരുന്നത് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സെറ്റിനുള്ള അപേക്ഷ നേരത്തേ ക്ഷണിച്ചതിനാൽ കെ–ടെറ്റിന്റെ പരീക്ഷാ ദിവസം മാറ്റണമെന്നായിരുന്നു ആവശ്യം. ഹയർസെക്കൻഡറി അധ്യാപക യോഗ്യതയായ സെറ്റ് എൽബിഎസും ഹൈസ്കൂൾ അധ്യാപക യോഗ്യതയായ കെ–ടെറ്റ് പരീക്ഷാ ഭവനുമാണ് നടത്തുന്നത്. രണ്ടു പരീക്ഷകളും എഴുതാൻ തയാറെടുക്കുന്ന ഒട്ടേറെപ്പേരുണ്ട്.

English Summary:

KTET Exam Postponement: Addressing Candidate Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com