രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഉജ്വല കരിയറുമായി ജുലൻ മടങ്ങി

Mail This Article
വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളായ ഇന്ത്യൻ താരം ജുലൻ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2002 ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജുലൻ ഇംഗ്ലണ്ടിനെതിരെ കളിച്ചാണ് കരിയർ അവസാനിപ്പിച്ചത്. ഇന്ത്യൻ ജഴ്സിയിൽ 204 ഏകദിന മത്സരങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും 12 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച ജുലൻ ഗോസ്വാമി വനിതാ ക്രിക്കറ്റിലെ ഒട്ടെറെ റെക്കോർഡുകൾക്ക് ഉടമയാണ്. വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (255) നേടിയ താരം, വനിതാ ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടിയ ഏക താരം, ഏകദിന ക്രിക്കറ്റിൽ കൂടുതൽ പന്തെറിഞ്ഞ വനിതാ താരം എന്നീ റോക്കോർഡുകൾ ജുലന്റെ പേരിലുണ്ട്. അർജുന, പത്മശ്രീ ബഹുമതികൾ നേടിയിട്ടുണ്ട് ബംഗാളിലെ ചക്ദ സ്വദേശിയായ ജുലൻ ഗോസ്വാമി.
Content Summary : Jhulan Goswami retired from International Cricket