ഇനിയും ബിസിനസിൽ രക്ഷപ്പെട്ടില്ലേ; ‘എെഎ പുലി’യായാൽ തലവര മാറും

Mail This Article
ചിലപ്പോൾ നല്ലൊരു പോസ്റ്റർ മതി നിങ്ങളുടെ ബിസിനസ് പച്ചപിടിക്കാൻ. നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ നിരാശ തോന്നിയിട്ടില്ലേ? നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. ബിസിനസ് തിരക്കിനിടയിൽ എവിടെപ്പോയി പഠിക്കുമെന്ന് ചിന്തിച്ചു ഭാരപ്പെടേണ്ട. മനസ്സുണ്ടെങ്കിൽ നിങ്ങളെ നല്ലൊരു ഡിസൈനറാക്കാൻ ‘എെഎ’ ടൂളുകൾക്ക് കഴിയും. സംശയിക്കേണ്ട, നാലു ദിവസം ഒന്നര മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും എെഎ’യിൽ പുലിയാകാം.
മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘ക്രിയേറ്റ് ഡിജിറ്റൽ കണ്ടന്റ് വിത്ത് എെഎ (Create Digital Content with AI) ഒാൺലൈൻ കോഴ്സിൽ പങ്കെടുക്കാം, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. തിയറി പഠനത്തിനൊപ്പം ലൈവ് പ്രോജക്ട് ചെയ്യാനും അവസരമുണ്ട്. ഫെബ്രുവരി 18 മുതൽ 21 വരെ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ഒാൺലൈൻ ക്ലാസ്. ചാറ്റ്ജിപിടി. കാൻവാ, വിക്സ് എന്നീ എെഎ ടൂളുകളിൽ പ്രാവീണ്യം നേടാം. ക്ലാസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം.
റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://tinyurl.com/3ky9t4h4
വിശദവിവരങ്ങൾക്ക് : +91 9048 99111