ഒഴിവുനേരം വരുമാനമാക്കാം; ‘എെഎ’കൂട്ടിനുണ്ടെങ്കിൽ നിങ്ങളും ഡിസൈനർ

Mail This Article
ഒരു ചെറിയ തീരുമാനം മതി നിങ്ങളുടെ ജീവിതം വഴിമാറാൻ. കേട്ടു പഴകിയ പരസ്യവാചകം എന്നു കരുതേണ്ട. പാർട്ടൈം ജോലികളിലൂടെ പലരും വീട്ടിലിരുന്നു വരുമാനം നേടുമ്പോൾ നിങ്ങൾ അവസരം വിട്ടുകളയുകയാണോ? നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി എങ്ങനെ ഡിസൈൻ ചെയ്യുമെന്ന് ആശയക്കുഴപ്പമുണ്ടോ? ഡിസൈനർ ആകാൻ വര പഠിക്കേണ്ടതില്ല. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ നിങ്ങൾക്കും ഡിസൈൻ ചെയ്യാം. തിരക്കിനിടയിൽ എവിടെപ്പോയി പഠിക്കുമെന്ന് ചിന്തിച്ചു ഭാരപ്പെടേണ്ട. മനസ്സുണ്ടെങ്കിൽ നിങ്ങളെ ഡിസൈനർ ആകാൻ ‘എെഎ’ ടൂളുകൾക്കു കഴിയും. സംശയിക്കേണ്ട, നാലു ദിവസം ഒന്നര മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും ‘എെഎ’യിൽ പുലിയാകാം. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘ക്രിയേറ്റ് ഡിജിറ്റൽ കണ്ടന്റ് വിത്ത് എെഎ (Create Digital Content with AI) ഒാൺലൈൻ കോഴ്സിൽ പങ്കെടുക്കാം, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. തിയറി പഠനത്തിനൊപ്പം ലൈവ് പ്രോജക്ട് ചെയ്യാനും അവസരമുണ്ട്. ഏപ്രിൽ 15 മുതൽ 18 വരെ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ഒാൺലൈൻ ക്ലാസ്. ചാറ്റ്ജിപിടി. കാൻവാ, വിക്സ് എന്നീ എെഎ ടൂളുകളിൽ പ്രാവീണ്യം നേടാം. ക്ലാസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് : +91 9048991111. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://tinyurl.com/4d6hnxms