പ്ലസ്ടുവിനു മാർക്ക് കുറവാണോ? നാട്ടിലെ ചെലവിൽ വിദേശത്ത് സ്കോളർഷിപ്പോടെ പഠിക്കാം

Mail This Article
പ്ലസ്ടു കഴിഞ്ഞു, ഇനിയെന്തു പഠിക്കുമെന്നു ചോദിച്ചാൽ നാട്ടിലെ ബിരുദപഠനത്തിനു ശേഷം നേരെ വിദേശപഠനത്തിനു പോകുമെന്നാകും ചിലരെങ്കിലും പറയുക. ലോകത്തെ കൂടുതൽ അറിയാനും ഭാഷകളും സംസ്കാരങ്ങളും അടുത്തറിയാനും ആഗ്രഹിക്കുന്ന നമ്മുടെ ചെറുപ്പക്കാർ നേടുന്നതിനും പ്രാധാന്യം നൽകുന്നു. മെച്ചപ്പെട്ട സിലബസും ഫ്ലെക്സിബിൾ ആയ കരിക്കുലവും മെച്ചപ്പെട്ട റാങ്കിങ്ങും വിദേശ യൂണിവേഴ്സിറ്റികളുടെ മേന്മയായി വിദ്യാർഥികൾ കണക്കാക്കുന്നു. ഉയർന്ന മാർക്കുള്ളവർക്കു മാത്രമാണ് വിദേശപഠന സാധ്യതയെന്നും ചിന്തിക്കേണ്ട. പ്ലസ്ടുവിന് 50% മാർക്കെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ശരാശരി വിദ്യാർഥികൾക്കും യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ വിദേശവിദ്യാഭ്യാസം സാധ്യമാണ്. ബിരുദപഠനത്തിനായി നാട്ടിൽ ചെലവഴിക്കുന്ന സമയത്ത് സ്കോളർഷിപ്പോടെ വിദേശത്ത് മുൻനിര യൂണിവേഴ്സിറ്റികളിൽ തൊഴിലധിഷ്ഠിതമായ ഡിപ്ലോമ പ്രോഗ്രാമുകളും സ്റ്റൈപൻഡോടും കൂടി ഇന്റേൺഷിപ് ചെയ്യാൻ അവസരമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ശ്രമിക്കുന്നതല്ലേ നല്ലത്? കൃത്യമായ ആസൂത്രണത്തിലൂടെ വരുന്ന സെപ്റ്റംബറിൽ വിദേശപഠനത്തിനു പറക്കാം.
മുൻനിര യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുറവ് മാർക്ക് ഉള്ളവർക്കും ഫൗണ്ടേഷൻ അല്ലെങ്കിൽ പാത്‌വേ പ്രോഗ്രാം വഴി മികച്ച കോഴ്സിലൂടെ യുകെയിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെയൊരു സാധ്യതയുണ്ട്. യുകെയിൽ സാൻവിച്ച് പ്രോഗ്രാം വഴി കുറഞ്ഞ മാർക്ക് ഉള്ളവർക്കും ബാച്‌ലർ കോഴ്സുകളിലേക്ക് പ്രവേശനം നേടാം. വിദേശവിദ്യാഭ്യസത്തിനു ചെല്ലുന്നവർക്കുള്ള ആശ്വാസമാണ് പെയിഡ് ഇന്റേൺഷിപ് പ്രോഗ്രാമുകൾ. കോഴ്സിന്റെ രണ്ടാം സെമസ്റ്റർ മുതൽ ആറാം സെമസ്റ്റർ വരെ പെയ്ഡ് ഇന്റേൺഷിപ്പിനോടൊപ്പം സ്റ്റൈപൻഡോടു കൂടി ബാച്‌ലേഴ്സ് ചെയ്യാനുള്ള സൗകര്യം കാനഡയിൽ തിരഞ്ഞെടുത്ത കോഴ്സുകൾക്ക് ലഭ്യമായതും ഉപരിപഠനത്തിനുളള സാധ്യതയാണ്. ഏറ്റവും കൂടുതൽ തൊഴിലധിഷ്ഠിതമായ ഡിപ്ലോമ പ്രോഗ്രാമുകളും സ്റ്റൈപൻഡോടു കൂടി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും കാനഡയിലാണ്. കാനഡയിലെ തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതോടെ പെർമനന്റ് റെസിഡൻസിക്ക് (പിആർ) വഴിയൊരുക്കുന്നതും വിദ്യാർഥികളുടെ വിദേശപഠനം സഫലമാക്കുന്നു.
പഠനത്തിനൊപ്പം വിദേശത്തു ജോലി ചെയ്യാമെന്നത് വിദ്യാർഥികളെ വിദേശപഠനത്തിലേക്ക് ആകർഷിക്കുന്നു. നല്ല സാഹചര്യമുള്ള വീടുകളിലെ വിദ്യാർഥികൾക്കുപോലും വിദേശത്തു പോയാൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടില്ല. നമ്മുടെ വിദ്യാർഥികളിൽ വളരെ ചെറിയ ശതമാനമേ വിദ്യാഭ്യാസകാലത്തു തൊഴിൽ ചെയ്യുന്നുള്ളൂ. അതുണ്ടാക്കുന്ന ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നമ്മുടെ കുട്ടികൾക്കു ലഭിക്കുന്നില്ല

യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവയായിരുന്നു നേരത്തേ ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ടപ്പെട്ട വിദേശവിദ്യാഭ്യാസത്തിനുള്ള രാജ്യങ്ങളായിരുന്നെങ്കിൽ ‘ജെൻ സി’ കുട്ടികൾക്ക് ഇപ്പോൾ ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ, സ്‍ലൊവാക്യ, ഹംഗറി, പോളണ്ട്, പോർച്ചുഗൽ, മാൾട്ട, ബെൽജിയം, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളും തിരഞ്ഞെടുക്കുന്നു. 10% മുതൽ 70% വരെ സ്കോളർഷിപ്പോടുകൂടി മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം വിദ്യാർഥികൾക്കു ലഭിക്കുന്നു. നാട്ടിൽ രണ്ടര മുതൽ നാലര ലക്ഷം വരെ കൊടുത്ത് പരമ്പരാഗതമായ കോഴ്സുകൾ ചെയ്യുമ്പോൾ ഇതേ ചെലവിൽ വിദേശത്ത് പഠിക്കുന്നതല്ലേ അഭികാമ്യം? വിദേശപഠനത്തിനൊപ്പം നല്ലൊരു ജീവിതവും സ്വപ്നം കാണുന്നുണ്ടെങ്കിൽ ഇപ്പോൾ തയാറെടുക്കാം.
വിദേശത്തെ സൗജന്യ പഠന അവസരങ്ങളെക്കുറിച്ച് അറിയാം