‘ഐഇഎൽടിഎസ്’ പരീക്ഷ ഇനി ഈസി, സൗജന്യ പരിശീലനം

Mail This Article
വിദേശപഠനത്തിനുള്ള ഭാഷാപരീക്ഷ എന്നു കേട്ടാൽ മിക്കവർക്കും ഭയമാണ്. പല രാജ്യങ്ങളിലും ഭാഷാ പരീക്ഷകൾ എഴുതാതെ പ്രവേശനം നൽകുന്ന സർവകലാശാലകളുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കും ഐഇഎൽടിഎസ് (ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) നിർബന്ധമാണ്. റീഡിങ്, റൈറ്റിങ്, ലിസണിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തലങ്ങളിലാണു പരീക്ഷകൾ. ഉപരിപഠനത്തിന് ഒരുങ്ങുന്നവർക്കുള്ള അക്കാദമിക് ടെസ്റ്റ്, എൻട്രി ലെവൽ ജോലികൾക്കു ശ്രമിക്കുന്നവർക്കുള്ള ജനറൽ ടെസ്റ്റ്, ലിസണിങ്, സ്പീക്കിങ് സ്കില്ലുകൾ മാത്രം തെളിയിക്കേണ്ടി വരുന്നവർക്കുള്ള ലൈഫ്സ്കിൽസ് ടെസ്റ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഐഇഎൽടിഎസ് പരീക്ഷകളുണ്ട്. വിജയിച്ചില്ലെങ്കിൽ വീണ്ടും എഴുതാമെങ്കിലും ആദ്യ ചാൻസിൽ തന്നെ പാസായാലോ? കേൾക്കുമ്പോൾ ലളിതമെന്ന് തോന്നിയാലും മനസ്സുണ്ടെങ്കിൽ ആർക്കും ഐഇഎൽടിഎസ് കടമ്പ കടക്കാം. 5 ദിവസം 2 മണിക്കൂർ വീതം മാറ്റിവച്ചാൽ നിങ്ങൾക്കും നന്നായി തയാറെടുക്കാം. മനോരമ ഹൊറൈസൺ സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ ഒാൺലൈനായി നടത്തുന്ന ഐഇഎൽടിഎസ് സൗജന്യ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ അവസരം. മേയ് 26ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ പേര് റജിസ്റ്റർ ചെയ്യാം.
https://tinyurl.com/4racxr2r