ADVERTISEMENT

അഞ്ച് വയസുകാരി  ലേഎൽ അല്പം വ്യത്യസ്മായ വഴിയിലൂടെയാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. സെലിബ്രിന്റികളെ ഭാവത്തിലും ഡ്രസിലും മേക്കപ്പിലും ഒക്കെ അതേപോലെ അനുകരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഒരിക്കൽ മഞ്ജു വാര്യരുടെ ഒരു ചിത്രം കണ്ടപ്പോളാണ് തനിക്കും അങ്ങനെ ഒന്നു ഒരുങ്ങണം എന്ന ആഗ്രഹം തോന്നിയത്. മഞ്ജുവിന്റെ ആ ചിത്രത്തിലെ ഉടുപ്പും കണ്ണടയുമൊക്കെ ധരിച്ചു വന്നപ്പോൾ ലേഎൽ നിമിഷങ്ങൾക്കകം കുഞ്ഞു മഞ്ജു വാര്യരായി മാറി.

പിന്നെ ഓരോ സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിൽ കയറി അവരുടെ ചിത്രങ്ങൾ പോലെ തന്നെ സ്റ്റൈൽ ചെയ്തു മോഡലിങ് ചെയ്തു. നമിത പ്രോമോദ്, പേളി മാണി, നിഖില വിമൽ, അഹാന, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങി എല്ലാരുടെയും മിനി രൂപം ലേ എൽ പുനസൃഷ്ടിച്ചു. 

അഞ്ചു വയസ് തികയും മുന്‍പേ വൻ മോഡലുകളെ തോല്പ്പിക്കും വിധം പോസു ചെയ്യുകയും, സ്വന്തം ഡ്രസ്സ് മിക്സ് മാച്ച് ചെയ്യുകയും കിടിലൻ ഫോട്ടോകൾ എടുക്കുകയും ചെയ്യുക വഴി സോഷ്യൽ ലോകത്ത്  താരമാണ് ഒന്നാം ക്ലാസ്സുകാരി ലേഎൽ. 

വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫോട്ടോ എടുക്കാൻ തുടങ്ങിയാൽ ലേഎൽ ചിരിച്ച് തുടങ്ങും. പിന്നെ വളർന്നപ്പോൾ ചിത്രങ്ങൾക്കൊപ്പം ലേഎലും കുറച്ചു പ്രൊഫെഷണൽ ആയി. സ്വന്തമായി ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനും അതു ചേരുന്ന രീതിയിൽ മിക്സ് മാച്ച് ചെയ്യാനും തുടങ്ങി. മാത്രമല്ല ഒപ്പം അടിപൊളി ആക്സസറീസും സെലക്ട്‌ ചെയ്യും. പിന്നെ ഒരോ മാഗസിനുകളിലും കാണുന്ന പോലെ ഉമ്മയെ കൊണ്ടു ഫാഷൻ ഫോട്ടോകൾ എടുപ്പിക്കും. സോഷ്യൽ മീഡിയയിൽ ഇട്ട് സ്റ്റാർ ആവും.

കോഴിക്കോട് കുന്ദമംഗലത് ജ്വല്ലറി ബിസ്സിനെസ്സ് നടത്തുന്ന അസ്മലിന്റെയും കെഎംസി ടി എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നെസ് ലയുടെയും രണ്ടാമത്തെ ലോക്ഡൗൺ കാലം ചുമ്മാ കളിച്ചു നടക്കുന്നതിനു പകരം ചേട്ടൻ അലൻ സിൽ സാബിറിനൊപ്പം മോഡലിങ്ങിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണ് ലേഎൽ ഇപ്പോൾ.

മോഡലിംഗ് ക്ലിക്ക് ആയതോടെ ലേഎൽ ഇപ്പോൾ പുതിയ ട്രെൻഡിങ് കോസ്റ്റുംസ് എല്ലാം ഡിമാൻഡ് ചെയ്യാൻ തുടങ്ങി എന്നാണ് ഉമ്മ നെസ്‌ല യ്ക്ക് പറയാനുള്ളത്. ലേ എൽ എന്നതിന് അർത്ഥം ദൈവത്തിന്റെ സമ്മാനം എന്നാണ്. ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സമ്മാനം തന്നെയാണ് ഈ കുഞ്ഞു കാന്താരി എന്ന് ലേഎൽ നെ ചേർത്ത് പിടിച്ച് അച്ഛനും അമ്മയും പറയുന്നു.

 English Summary : Five year old Lleal modelling recreating celebrity photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com