ADVERTISEMENT

അസിനെപ്പോലെ തന്നെ  ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്.  മകളുടെ കുഞ്ഞു വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവയ്ക്കാറുള്ള അസിൻ  കൂളിങ് ഗ്ലാസൊക്കെ വച്ച് കൂളായി നിൽക്കുന്ന മകളുടെ ചിത്രമാണ് ഇത്തവണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്.

actress-asin-post-photo-of-daughter-arin1

‘അവൾക്ക് ധരിക്കാൻ ഇഷ്ടമുള്ളതൊക്കെ അവൾ തന്നെ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ച് സൺഗ്ലാസ്’ എന്നാണ് അസിൻ ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. അരിന്റെ കുട്ടി പാചകവും ചിത്രം വരയ്ക്കുന്നതും  കളിക്കുന്നതുമൊക്കയുള്ള ചിത്രങ്ങൾ അസിൻ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരുന്നു.

ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി  ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു ക്യാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്. 

പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.  അരിന്റെ ആദ്യത്തെ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു

English Summary : Actress Asin post photo of daughter Arin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com