sections
MORE

100 രൂപ കൈക്കൂലി നൽകിയില്ല: പതിനാലുകാരൻ മുട്ട കച്ചവടം നടത്തുന്ന വണ്ടി തട്ടി മറിച്ച് ഉദ്യോഗസ്ഥർ

HIGHLIGHTS
  • മുട്ടകൾ നിറച്ച് ഉന്തുവണ്ടി നടുറോഡിലേക്ക് ഉദ്യോഗസ്ഥർ തള്ളി മറിക്കുകയായിരുന്നു
  • ഇനി എന്തു ചെയ്യണമെന്നറിയില്ല എന്നും ബാലന്റെ കുടുംബാംഗങ്ങൾ പറയുന്നു
14-year-old-refuses-to-pay-rs-100-bribe-indore-civic-body-officials-overturn-egg-cart
SHARE

100 രൂപ കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ചതിന് പതിനാലുകാരനായ ബാലൻ മുട്ട കച്ചവടം നടത്തുന്ന ഉന്തുവണ്ടി തട്ടി മറിച്ച് സർക്കാർ ഉദ്യോഗസ്ഥർ. മധ്യപ്രദേശിലെ ഇൻഡോറിൽ  സംഭവം. മുട്ട വിറ്റു കൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും മാറണമെന്നും അതിന് തയ്യാറല്ലെങ്കിൽ കൈക്കൂലിയായി 100 രൂപ നൽകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുട്ടി ഇതിന് തയ്യാറാകാത്തതിനെ തുടർന്ന്  മുട്ടകൾ നിറച്ച് ഉന്തുവണ്ടി നടുറോഡിലേക്ക്  ഉദ്യോഗസ്ഥർ തള്ളി മറിക്കുകയായിരുന്നു

യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് സംഭവം ഇപ്പോൾ വാർത്തയാകുന്നത്. മുട്ടകൾ നശിപ്പിച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ ബാലൻ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. തങ്ങൾക്ക്  ജീവിക്കുന്നതിന് ആകെയുണ്ടായിരുന്ന വരുമാനമാർഗമാണ് മുട്ട കച്ചവടം എന്നും വില്പനയ്ക്ക് എടുത്ത മുട്ടകൾ പൂർണമായും നശിച്ചതോടെ ഇനി എന്തു ചെയ്യണമെന്നറിയില്ല എന്നും ബാലന്റെ കുടുംബാംഗങ്ങൾ പറയുന്നു. 

ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ബാലന്റെ കുടുംബത്തിന് ആകെയുണ്ടായിരുന്ന ജീവനോപാധി നശിപ്പിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്.

 English Summary : 14 year old refuses to pay Rs 100 bribe indore civic body officials overturn egg cart

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA