ADVERTISEMENT

യോഗ ചെയ്യുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ  കാര്യമാണ്. എന്നാൽ നിത്യാഭ്യാസി ആനയെ എടുക്കും എന്നു പറയുന്നത് പോലെ യോഗ ചിലർക്ക് എളുപ്പത്തിൽ വഴങ്ങുകയും ചെയ്യും. എന്നാൽ വെറും മൂന്ന് മിനുട്ടിൽ 100  യോഗ പോസുകൾ ചെയ്യാൻ പറഞ്ഞാൽ പറ്റുമോ? ഇല്ലെന്നാണ് മറുപടിയെങ്കിൽ സമൃദ്ധി കാലിയ എന്ന കൊച്ചുമിടുക്കിയെ പരിചയപ്പെടാം. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ യോഗയിലൂടെ ഇടംപിടിച്ച മിടുക്കിയാണ് സമൃദ്ധി.

ഒരു ചെറിയ പെട്ടിക്കുള്ളിൽ ഇരുന്ന് മൂന്ന് മിനിറ്റിനുള്ളിൽ 100 യോഗാസനങ്ങൾ നടത്തി ലോക റെക്കോർഡിന് ഉടമയായിരിക്കുകയാണ് സമൃദ്ധി കാലിയ. ആള് ഇന്ത്യക്കാരിയാണെങ്കിലും റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് അങ്ങ് ദുബായിയിൽ വച്ചാണ്. സമൃദ്ധി കാലിയയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്. ഒരു മാസത്തിനിടെ പെണ്‍കുട്ടി യോഗയില്‍ നേടുന്ന രണ്ടാമത്തെ റെക്കോര്‍ഡാണിത്. ചെറിയ ബോക്സിനുള്ളിലായിരുന്നു സമൃദ്ധിയുടെ യോഗ.

ചെറുപ്പം മുതൽക്ക് യോഗ അഭ്യസിക്കുന്ന സമൃദ്ധി റെക്കോർഡ് എന്ന ലക്ഷ്യം മനസ്സിൽ വച്ചുതന്നെ അതിനായി തയ്യാറെടുക്കുകയായിരുന്നു. ദിവസവും മൂന്ന് മണിക്കൂർ യോഗ പരിശീലിക്കുന്നതിനൊപ്പം പുൽത്തകിടി ടെന്നീസ്, സൈക്ലിംഗ്, നീന്തൽ, ഐസ് സ്കേറ്റിംഗ് എന്നിവയും ആസ്വദിക്കുന്നു. ബാഡ്മിന്റൺ കളിക്കാനും സമൃദ്ധി സമയം കണ്ടെത്താറുണ്ട്. ദുബായിലെ അംബാസഡർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സമൃദ്ധി. അതായത് പ്രായം വെറും പതിനൊന്നു വയസ് മാത്രം. 

ബുർജ് ഖലീഫയുടെ വ്യൂവിംഗ് ഡെക്കിൽ മൂന്ന് മിനിറ്റ് 18 സെക്കൻഡിനുള്ളിൽ  40 ഓളം വിപുലമായ യോഗാസനങ്ങൾ ചെയ്താണ് സമൃദ്ധി ആദ്യം റെക്കോർഡ് സൃഷ്ടിച്ചത്.  കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് സമൃദ്ധി പറയുന്നു. സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം കൈവരിക്കുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യമെന്ന് ഈ മിടുക്കി പറയുന്നു 

English Summary : Ddubai based Indian girl breaks world record for doing hundred Yoga poses in a box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com