ADVERTISEMENT

എത്രയൊക്കെ ക​ഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ ഒരു വിജയവും കൈവരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവരാണ് നമ്മളിൽ അധികവും.   ഒറ്റ ശ്രമത്തിൽ വിജയം ആഗ്രഹിക്കുന്ന പലരും ആദ്യ പരാജയം കൊണ്ട് ആ ശ്രമം ഉപേക്ഷിക്കാറാണ് പതിവ്. അങ്ങനെ സെന്റി അ‌ടിച്ചു ആ വിഷമത്തിൽ ജീവിതം കുളമാക്കുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു തകർപ്പൻ വിഡിയോയാണിത്. 

കടലാസ് കൊണ്ട് ഒരു പൂവ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ബാലൻ. പൂവ് ഉണ്ടാക്കാൻ കത്രികയും പെൻസിലും പേപ്പറുമായി നിൽക്കുന്ന കക്ഷി ആത്മവിശ്വാസത്തിന്റെ കൊടുമു‌ടിയിലാണ്. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരികയാണ് ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഫായിസ് കെ.ടി.

കടലാസൊക്കെ കൃത്യമായി മടക്കി പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് പൂവ് ക്ഷമയോടെ മുറിച്ചെടുക്കുകയാണ്. എന്നാൽ പൂവ് ഇപ്പോൾ റെഡിയാകുമെന്ന വിശ്വാസത്തിൽ കടലാസ് തുറന്നപ്പോഴാകട്ടെ പൂവ് ദേ രണ്ട് കഷണം . പക്ഷേ തോറ്റഭാവം മുഖത്ത് കാണിക്കാതെ കൂളായി അവന്റെ ആ പറച്ചിലാണ് വിഡിയോയു‌ടെ ഹൈലൈറ്റ് ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. ഇങ്ങനെ പറഞ്ഞ് വീണ്ടും പൂവ് ഉണ്ടാക്കാൻ തു‌ടങ്ങുകയാണവൻ

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. ‘തോറ്റു പോയെന്നു തോന്നുന്നവർക്ക് ഇവനെക്കാൾ വലിയൊരു മോട്ടിവേറ്റർ ഇല്ല’  എന്നാണ് പലും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

 English Summary : Paper craft viral video of a little boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com