ADVERTISEMENT

കൊറോണ വൈറസ്  രോഗത്തെപ്പറ്റിയും  അസുഖ ബാധിതരുടെ കണക്കുകളെ പറ്റിയും രോഗത്തിൽ നിന്ന് രക്ഷപ്പെടുന്നതിനെപറ്റിയുമെല്ലാം  അലംകൃത തന്റേതായ രീതിയിൽ പകർത്തിയിട്ട കുറിപ്പുകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മകളുടെ ബുക്ക് മറിച്ചു നോക്കുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട കുറിപ്പുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കോവിഡ് സംബന്ധിച്ച്  മാധ്യമങ്ങളിൽ വരുന്ന ഗ്രാഫുകളെ സൂചിപ്പിക്കുന്ന വരകളും കണക്കുകളുമൊക്കെയാണ്   അല്ലി നോട്ട്ബുക്കിൽ  പകർത്തി വെച്ചിരിക്കുന്നത്. കോവിഡ് തുടങ്ങുന്നതും ലോക്ഡൗൺ ഏർപ്പെടുത്തുന്നതും നിയന്ത്രണങ്ങൾ പാലിച്ച് രോഗം കുറയുന്നതും സാധാരണ ഗതിയിലേക്ക് ജീവിതം മടങ്ങുന്നതുമെല്ലാം അല്ലിയുടെ കുറിപ്പിലുണ്ട്. കോവിഡിനെ കുറിച്ചുള്ള സംസാരങ്ങൾ മകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

മാസങ്ങളായി വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നതിനാൽ ഇത് ചെറിയ കുട്ടികളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണ്. സ്കൂളുകളിൽ നിന്നും കളിയിടങ്ങളിൽ നിന്നുമൊക്കെയാണ് അവർ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടത്. എന്നാൽ അതൊന്നും ഇപ്പോൾ സാധ്യമല്ല എന്നും പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. അഞ്ചു വയസ്സുകാരിയുടെ നിരീക്ഷണങ്ങൾ എന്ന ഹാഷ്ടാഗോടെയാണ് അല്ലിയുടെ കോവിഡ് നോട്ടിന്റെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 English Summary : Prithviraj post daughter Alamkritha's Covid19 notes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com