ADVERTISEMENT

ഞാനും ഒരു വർണ്ണ പട്ടമായിരുന്നു' എന്ന പരസ്യ ഗാനത്തിലെ വർണ്ണപട്ടം ആരെങ്കിലും കണ്ടിട്ടുണ്ടോ. എന്നാൽ ആ പട്ടം കയ്യിലുള്ള രണ്ട് കുസൃതി കുരുന്നുകളുടെ വിഡിയോ ആണ് ഇത്. ഏതോ ചിത്ര പുസ്തകമെടുത്ത് കളിക്കുന്നതിനിടെയാണ് ഇരുവരും അതിലുള്ള പട്ടത്തിന്റെ പടം കണ്ടത്. കൂട്ടത്തിലെ കുറുമ്പി ഉടൻ തന്നെ അതിന് പേരുമിട്ടു 'ഞാനും ഒരു വർണ്ണ പട്ടം'.

ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന കുഞ്ഞു കൂട്ടുകാരിക്ക് 'ആ പട്ടം ആണ് ഈ പട്ടം' എന്ന്  പറഞ്ഞുകൊടുക്കാൻ നോക്കുകയാണ് കക്ഷി.എന്നാൽ പറഞ്ഞിട്ടൊന്നും  മറ്റേയാൾക്ക് മനസ്സിലാകുന്നുമില്ല. ഒടുവിൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പരസ്യത്തിലെ പാട്ട് അതേ ഈണത്തിൽ തന്നെ പാടി വരെ കൊടുത്തു. അപ്പോഴാണ് കൂട്ടുകാരിക്ക് അതൊന്നു മനസ്സിലായത്. ഈ കുസൃതി കുരുന്നുകളുടെ വർണ്ണപട്ടത്തിന്റെ വിഡിയോ
സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

 English Summary : Cute video of two lillte kids singling jingle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com