‘കണ്മണിയും കു‌ട്ടാപ്പിയും പിന്നെ കൊച്ചമ്മയും’ ; കുസൃതി കുരുന്നുകൾക്കൊപ്പം റിമി ടോമി

HIGHLIGHTS
  • വലിയ കണ്ണടയൊക്കെ വച്ച് അല്പം സ്റ്റൈലിലാണ് കണ്മണിയും കു‌ട്ടാപ്പിയും
  • റിമിക്കൊച്ചമ്മയെ പോലെ ഒരു കൊച്ചു പാട്ടുകാരിയാണ് കണ്മണിക്കുട്ടി
singer-rimi-tomy-post-cute-photos-with-kids
SHARE

രണ്ട് കുസൃതിക്കുരുന്നുകൾക്കിടയിൽ മറ്റൊരു കുസൃതിക്കാരിയായി റിമി ടോമി.  തന്റെ സഹോദരങ്ങളുടെ മക്കളായ കണ്മണിയ്ക്കും കുട്ടാപ്പിയ്ക്കും ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കണ്മണിയും കു‌ട്ടാപ്പിയും പിന്നെ കൊച്ചമ്മയും’  എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. റിമിയ്ക്ക് അല്ലേലും കുട്ടികളോട് ഒരു ഇഷ്ടമാണണെന്നും കൊച്ചമ്മയും കു‌ട്ട്യോളും സൂപ്പർ ആയിട്ടുണ്ടെന്നുമൊക്കെയാണ് കമന്റുകള്‍. മുഖത്തേക്കാൾ വലിയ കണ്ണടയൊക്കെ വച്ച് അല്പം സ്റ്റൈലിലാണ് കണ്മണിയും കു‌ട്ടാപ്പിയും.

റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കൊച്ചമ്മയ്ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട് ഇരുവരും. റിമിക്കൊച്ചമ്മയെ പോലെ ഒരു കൊച്ചു പാട്ടുകാരിയാണ് കണ്മണിക്കുട്ടി. 

മുൻപ്  ‘ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ’ എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമി പോലും കിയാരയുടെ പാട്ടിൽ  അന്ന് മയങ്ങിപ്പോയിരുന്നു.

English Summary : Rimi Tomy post cute photograps with kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA