ADVERTISEMENT

ആറുവയസ് മാത്രമാണ് തിരുവനന്തപുരം സ്വദേശിനിയായ ധ്വനി ഹാഷ്മി എന്ന കൊച്ചു മിടുക്കിയുടെ പ്രായം. എന്നാൽ അച്ഛനമ്മമാർ പറഞ്ഞു നൽകിയ കഥകളിൽ നിന്നും ധ്വനി മനസിലാക്കിയ ഒരു ചിത്രമുണ്ട്. രാജ്യ സുരക്ഷയ്ക്കായി അതിർത്തിയിൽ പോരാടി വീര ചരമം പ്രാപിച്ച രാജ്യത്തിന്റെ അഭിമാനത്തിനായി സ്വയം ബലി നൽകിയ ധീര ജവാന്മാരുടെ ചിത്രം. 

കാർഗിൽ വിജയദിവസമായിരുന്ന ജൂലൈ 26 നു ഈ ചിന്തകളെല്ലാം മനസ്സിൽ കയറിയപ്പോൾ കുഞ്ഞു ധ്വനിക്കൊരു ആഗ്രഹം ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് എന്തെങ്കിലും ചെയ്യണം. അപ്പോഴാണ്  നൃത്തം അഭ്യസിക്കുന്ന തന്റെ വക പ്രണാമം ആ രീതിയിൽ തന്നെ അർപ്പിച്ചാലോ എന്ന ചിന്ത വരുന്നത്. 

അമ്മ ലക്ഷ്മി വൈദ്യനാഥൻ മകളുടെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണ കൂടി നൽകിയതോടെ കുഞ്ഞു ധ്വനി കാർഗിൽ ധീര യോദ്ധാക്കൾക്ക് തന്റെ പ്രണാമം അർപ്പിച്ചുകൊണ്ടുള്ള നൃത്തം ചിട്ടപ്പെടുത്തി. സമാധാനത്തിന്റെ പര്യായമായ വെള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് ധ്വനി നൃത്തം ചെയ്തത്. 

നൃത്തത്തിന് മുന്നോടിയായി , താൻ അറിഞ്ഞ കാർഗിൽ യുദ്ധത്തിന്റെ കഥകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ട് ധ്വനി പ്രിയപ്പെട്ട ജവാന്മാരെ അനുസ്മരിക്കുകയും ചെയ്തു.   '1999 ജൂലൈ 26  ആണ് കാർഗിൽ മലനിരകൾ കടന്നു വന്ന പാക്കിസ്ഥാൻ സൈന്യത്തെ തുരത്തി ഇന്ത്യ വിജയം വരിച്ചത്. എന്നാൽ ഈ വിജയ വേളയിലും വീര  മൃത്യു വരിച്ച ജവാന്മാരെ ഓർക്കേണ്ടതുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ധ്വനി   കാർഗിൽ ധീര യോദ്ധാക്കൾക്ക് വേണ്ടി നൃത്തം ചെയ്തത്. 

ധ്വനിയുടെ നൃത്തം 'അമ്മ ലക്ഷ്മി വൈദ്യനാഥനാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അതോടെ നിരവധിയാളുകൾ നൃത്തത്തെയും കുഞ്ഞു ധ്വനിയുടെ മനസിന്റെ നന്മയെയും ഏറ്റെടുത്തു. 

 English Summary : Dance tribute by lillte girl to the Kargil war heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com