sections
MORE

ഒറ്റക്കയ്യുമായി തെരുവിൽ കഷ്ടപ്പെടുന്ന കച്ചവടക്കാരന് കൈത്താങ്ങ്; നന്മ പഠിക്കാം ഈ കുട്ടിയിൽനിന്ന്

HIGHLIGHTS
  • ചേച്ചിയുടെ സഹായത്തോടെ ജർമിയ 'ഗോഫണ്ട്മി' എന്ന അക്കൗണ്ട് ആരംഭിച്ചു
  • അദ്ദേഹത്തിനുവേണ്ടി ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും ചെയ്തു
nine-year-old-boy-raises-money-for-one-armed-flower-vendor
SHARE

നമുക്കുചുറ്റും കഷ്ടപ്പെടുന്നവരോട് കരുതൽ കാണിക്കാൻ  പലരും മറന്നു പോകുന്ന കാലത്ത് നന്മയുടെ പ്രതീകമായി തീർന്നിരിക്കുകയാണ് കലിഫോർണിയയിൽ നിന്നുള്ള ഒരു ബാലൻ. വഴിയിൽക്കൂടി ചേച്ചിക്കൊപ്പം കാറിൽ പോവുകയായിരുന്നു ഒൻപത് വയസുകാരനായ ജെർമിയ റെയെസ്. അപ്പോഴാണ് പുറത്ത് ഒറ്റക്കയ്യിൽ പൂക്കൾ നിറച്ച കൂടകളുമായി പൊരിവെയിലത്ത് കഷ്ടപ്പെടുന്ന  ഒരാളെ ജർമിയ കണ്ടത്. ആ കാഴ്ച കുഞ്ഞു ജർമിയയ്ക്ക് ഏറെ വേദനാജനകമായിരുന്നു. പിന്നീട് പലതവണയും ഇസ്രായേൽ എന്ന അദ്ദേഹത്തെ ജെർമിയ ഇതേ അവസ്ഥയിൽ കണ്ടു. അതിനുശേഷം അദ്ദേഹത്തിനുവേണ്ടി തനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ

ഇസ്രായേലിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായിരുന്നു അവന്റെ പിന്നീടുള്ള ശ്രമം. 57 കാരനായ ഇസ്രായേൽ പാര ശാരീരിക അവശതകൾക്കു പുറമേ സാമ്പത്തികമായി ഏറെ  കഷ്ടപ്പെടുന്നുണ്ടെന്നും, മറ്റൊരു വരുമാന മാർഗ്ഗവും അദ്ദേഹത്തിനില്ലെന്നും ജർമിയ മനസ്സിലാക്കി. ഒരു ആരോഗ്യ ഇൻഷുറൻസ് പോലും ഇസ്രായേലിന് ഉണ്ടായിരുന്നില്ല. ഇതെല്ലാം മനസ്സിലാക്കിയ ജർമിയ അദ്ദേഹത്തെ സഹായിക്കാൻ ഒരു മാർഗം കണ്ടെത്തി. അദ്ദേഹത്തിനായി  ഒരു അക്കൗണ്ട് ആരംഭിച്ച് പണം സ്വരൂപിക്കുക.

അങ്ങനെ ചേച്ചിയുടെ സഹായത്തോടെ ജർമിയ 'ഗോഫണ്ട്മി' എന്ന അക്കൗണ്ട് ആരംഭിച്ചു. ഫണ്ട് റൈസിംഗ് നടത്തുന്നതിന്റെ കാര്യകാരണങ്ങൾ എല്ലാം വിശദീകരിച്ചുകൊണ്ട് ജർമിയ ആരംഭിച്ച അക്കൗണ്ടിന്  പ്രതീക്ഷിക്കാത്ത അത്രയും വലിയ പ്രതികരണമാണ് ലഭിച്ചത്. ഏതാനും ദിവസങ്ങൾ കൊണ്ട് 20,000 ഡോളർ  ജർമിയ ഇസ്രായേലിനു വേണ്ടി അക്കൗണ്ടിലൂടെ സമാഹരിച്ചു. ഇത്രയും വലിയ ഒരു തുക സ്വരൂപിക്കാൻ സാധിച്ചതോടെ അതു മുഴുവനും തെരുവിൽ വിഷമിക്കുന്ന മറ്റു കച്ചവടക്കാർക്കും വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് വേണ്ടി മാത്രം ചിലവഴിക്കാൻ ജർമിയ തീരുമാനിച്ചു. ലഭിച്ച തുകകൊണ്ട് ഇസ്രായേലിന്റെ വീട്ടിലേക്ക് ആവശ്യമായ  സാധനങ്ങളെല്ലാം ജർമിയയും സഹോദരിയും എത്തിച്ചു നൽകി. അദ്ദേഹത്തിനുവേണ്ടി ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും ചെയ്തു.  

1999ൽ ഒരു അപകടത്തിലാണ് ഇസ്രായേലിന് വലതുകൈ നഷ്ടമായത്. ഐസ്ക്രീം വിൽപ്പന നടത്തിയിരുന്ന അദ്ദേഹത്തിന് ഒറ്റക്കൈ കൊണ്ട് വണ്ടി ഉന്തി നീക്കാൻ സാധിക്കാതെ വന്നതോടെയാണ്  പൂക്കൾ കച്ചവടം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ അതിൽ നിന്നും ജീവിക്കാനുള്ള വരുമാനം കണ്ടെത്താൻ ഇസ്രായേൽ നന്നേ നഷ്ടപ്പെടുകയായിരുന്നു. തനിക്ക് പരിചയം പോലുമില്ലാത്ത ഒരു കൊച്ചുകുട്ടി തന്റെ ജീവിതവും കഷ്ടതകളും മാറ്റിമറിക്കുന്ന സഹായമുമായി എത്തുമെന്ന് ഇസ്രായേൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിദഗ്ധരുടെ സഹായത്തോടെ ഇസ്രായേലിന് കൃത്രിമ കൈ നിർമിച്ചു നൽകാനുള്ള ശ്രമത്തിലാണ് ജർമിയ ഇപ്പോൾ.

 English Summary : Nine year old boy raises money for one armed flower vendor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA