‘ഫീസ് ഒന്നും വേണമെന്നില്ല, ശ്രദ്ധിച്ചു പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം.’ : തബലയിൽ ഇന്ദ്രജാലവുമായി ബാലൻ

HIGHLIGHTS
  • കുഞ്ഞു വായിൽ തബലയുടെ ചൊല്ലുകൾ കൃത്യമായി വഴങ്ങുന്നുമുണ്ട്
  • തന്നോളം വലിയ തബലയുമായി ഒരു കൊച്ചു മിടുക്കൻ
little-boy-playing-tabla-viral-video
SHARE

തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് തബലയിൽ വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. തന്നോളം വലിയ തബലയുമായി  പ്രൊഫഷണൽ തബലിസ്റ്റ്കളെ പോലെയാണ് മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള കുരുന്ന് തബല വായിക്കുന്നത്. 

കുഞ്ഞു വായിൽ തബലയുടെ ചൊല്ലുകൾ (ബോൽ) കൃത്യമായി വഴങ്ങുന്നുമുണ്ട്. തന്റെ ചൊല്ലിൽ നിന്നും നേരിയ വ്യത്യാസം പോലും വരുത്താതെയാണ് കുഞ്ഞ് തബല വായിക്കുന്നത്. തുടക്കത്തിൽ വളരെ ലളിതമായ താളങ്ങളാണ്  വായിക്കുന്നത് എങ്കിലും  പുരോഗമിക്കുന്തോറും ബുദ്ധിമുട്ടുള്ള ചൊല്ലുകളും അനായാസം അവതരിപ്പിക്കുകയാണ് ഈ മിടുക്കൻ. 

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾക്ക് ആരാധകർ ഏറി വരികയാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു പ്രകടനം അവിശ്വസനീയമാണെന്ന പ്രതികരണങ്ങളാണ് കമൻറ് ബോക്സിൽ നിറയുന്നത്. ഇത്രയും പെർഫെക്ഷനോടെ ഈ ചെറിയ പ്രായത്തിൽ എങ്ങനെ തബല വായിക്കാൻ കഴിയുന്നു എന്ന അത്ഭുതവും പലരും പങ്കുവയ്ക്കുന്നുണ്ട്.

English Summary : Little boy playing tabla - Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA