കുഞ്ഞി കൈപ്പത്തി ചായത്തിൽ മുക്കി മാനിനെയും മയിലിനെയും വരയ്ക്കുന്ന ആമി

HIGHLIGHTS
  • മയിലിനെയും ജിറാഫിനെയും ഒക്കെ ആമി വരച്ചു കഴിഞ്ഞു
  • കാണുന്നത്ര എളുപ്പമുള്ള ഒന്നല്ല പാം പെയിന്റിംഗ്
palm-painting-by-little-girl-lekshitha
SHARE

വിരൽത്തുമ്പുകൊണ്ട് അതിമനോഹരമായി ചിത്രം വരയ്ക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട് . എന്നാൽ കൈപ്പത്തിയിൽ ചായം മുക്കി അതിനെ നല്ല ചിത്രങ്ങളാക്കി മാറ്റുന്നവരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ആമിക്കുട്ടിയെ പരിചയപ്പെടാം.  സൗദിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന മൂന്നു വയസുകാരി ആമി എന്ന ലക്ഷിത ഇപ്പോഴും സന്തോഷം കണ്ടെത്തുന്നത് ചിത്രം വരയ്ക്കുന്നതിലും ക്രാഫ്റ്റുകൾ ചെയ്യുന്നതിലുമാണ്. 

അതിനാൽതന്നെ ലോക്ഡൗൺ ആയപ്പോൾ അത്രയ്ക്കങ്ങു വിഷമം ഒന്നുമുണ്ടായില്ല. മകളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി കൂടെ നിൽക്കുന്ന 'അമ്മ രേവതിക്കും അച്ഛൻ അജീഷിനുമൊപ്പം വീട്ടിലിരുപ്പ് ആഘോഷമാക്കുകയായിരുന്നു ആമി. യൂട്യൂബ് നോക്കി അമ്മയും മകളും ചേർന്ന് പരീക്ഷിക്കാത്ത ക്രാഫ്റ്റുകൾ ഒന്നും തന്നെയില്ല. ഒടുവിലിതാ പാം പെയിന്റിംഗ് എന്ന രീതിയും പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. 

palm-painting-by-little-girl-lekshitha1

കൈപ്പത്തിയിൽ പല നിറത്തിലുള്ള ചായങ്ങൾ തേച്ച ശേഷം അത് പേപ്പറിൽ പതിപ്പിക്കുന്നു . പിന്നീട് അതിനു ആവശ്യമായ രൂപമാറ്റം വരുത്തുന്നു. അങ്ങനെ വിവിധ രൂപങ്ങൾ വരച്ചെടുക്കുന്നു. ഇത്തരത്തിൽ മയിലിനെയും ജിറാഫിനെയും ഒക്കെ ആമി വരച്ചു കഴിഞ്ഞു. എന്നാൽ കാണുന്നത്ര  എളുപ്പമുള്ള ഒന്നല്ല പാം പെയിന്റിംഗ്. ഏറെ ശ്രദ്ധയും ക്ഷമയും അനിവാര്യമായ ഒന്നാണ്. 

അതിനാൽ തന്നെ ചിത്ര രചനയിൽ 'അമ്മ രേവതിയാണ് കുഞ്ഞു ആമിക്ക് പൂർണ പിന്തുണ നൽകുന്നത്. അമ്മയ്‌ക്കൊപ്പം ഇരുന്നാണ് ആമി ഇഷ്ടമുള്ള രൂപങ്ങൾ കൈപ്പത്തിയിൽ ചായം തേച്ചു വരച്ചെടുക്കുന്നത്. ഇതിനു പുറമെ മരങ്ങൾ, പക്ഷിമൃഗാദികളുടെ രൂപങ്ങൾ എന്നിവ വരച്ച ശേഷം വിരത്തുമ്പിൽ ചായം തേച്ചു പെയിന്റ് ചെയ്യുന്ന രീതിയും ആമി പരീക്ഷിക്കുന്നുണ്ട്. 

പൂക്കളിൽ തേൻ നുകരുന്ന ചിത്ര ശലഭം, പ്രാവ്, അമ്മ, ഒട്ടകം, പശു, സിംഹം, കടൽക്കുതിരകൾ, ദിനോസർ, കോഴി, പൂച്ച, ആന തുടങ്ങിയവയുടെയെല്ലാം ചിത്രങ്ങൾ ആമി  ഇത്തരത്തിൽ കൈപ്പത്തിൽ ചായം തേച്ചു  വരച്ചവയാണ്. ഇനി കുട്ടികൾ കയ്യിൽ ചായക്കൂട്ടുകൾ ആക്കിയെന്നുപറഞ്ഞു വഴക്ക് പറയും മുൻപ് മാതാപിതാക്കൾ ആമിയുടെ ചിത്രങ്ങൾ ഒന്ന് മനസിരുത്തി കാണുന്നത് നന്നായിരിക്കും 

English Summary : Palm painting by little girl Lekshitha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA