sections
MORE

ആലിക്കുട്ടിക്ക് 2 വയസ്സുള്ളപ്പോഴുള്ള ചിത്രം പങ്കുവച്ച് സുപ്രിയ; പുതിയ ചിത്രം വേണമെന്ന് ആരാധകർ

HIGHLIGHTS
  • മകൾക്കൊപ്പമുള്ള ഒരു സൂപ്പർക്യൂ‌ട്ട് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്
  • പൃഥ്വിയുെട കൊച്ചുപതിപ്പാണ് മകളെന്നുമൊക്കെയാണ് ആരാധകരു‌ടെ കമന്റുകൾ
supriya-menon-prithviraj-post-photo-with-daughter-alankrita
SHARE

മകൾ അലംകൃതയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം പൃഥ്വിരാജും ഭാര്യ സുപ്രിയയും അങ്ങനെയൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല.  പലപ്പോഴും ആലി പുറംതിരിഞ്ഞ് നിൽക്കുന്നതോ മുഖം വ്യക്തമാകാത്തതോ ആയ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറ്. എന്നാലിതാ പതിവിൽ നിന്നും വ്യത്യസ്തമായി സുപ്രിയ മകൾക്കൊപ്പമുള്ള ഒരു സൂപ്പർക്യൂ‌ട്ട് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 

ആലിക്ക് 2 വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് ഇതെന്നും വ്യാഴാഴ്ചയിലെ ത്രോബാക്കായാണ് ഫോട്ടോ പങ്കുവയ്ക്കുന്നതെന്നും ഇതാണ് തന്റെ ലോകമെന്നും ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചു. 

സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ പഴയ കുടുംബ ചിത്രത്തിന് നിറയെ ലൈക്കുകളും കമന്റുകളുമാണ്. ആലിയുടെ പുതിയ ചിത്രം പങ്കുവയ്ക്കൂ എന്നും പൃഥ്വിയുടെ കൊച്ചുപതിപ്പാണ് മകളെന്നുമൊക്കെയാണ് ആരാധകരു‌ടെ കമന്റുകൾ. 

English Summary : Supriya Menon Prithviraj post photo with daughter Alankrita

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA