ADVERTISEMENT

ട്വിറ്ററിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത് ചൈനയിൽ നിന്നുള്ള ഒരു വിഡിയോയാണ്. ആറോ ഏഴോ വയസ് മാത്രം പ്രായം വരുന്ന രണ്ട് കുസൃതിക്കുരുന്നുകളാണ് ഈ വിഡിയോയിലെ താരങ്ങൾ. വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്നത് പോലെ, ലഭ്യമായ സൗകര്യങ്ങൾ കൊണ്ട് ആരിലും കൗതുകമുണർത്തുന്ന ഒരു കണ്ടുപിടുത്തമാണ് ഈ  കുരുന്നുകൾ നടത്തിയിരിക്കുന്നത്. എന്താണതന്നല്ലേ ? ഇഷ്ടികക്കട്ടകൾ ചേർത്തു വച്ച് കിടിലനൊരു ബില്യാർഡ്‌സ് ടേബിൾ ആണ് കുസൃതികൾ ഉണ്ടാക്കിയിരിക്കുന്നത്. 

സംഭവം രസകരമാണ്. എവിടെ നിന്നോ ബില്യാഡ്‌സ് കളി കണ്ടു വന്ന കുരുന്നുകൾക്കും അത്തരമൊന്നു കിട്ടാൻ ആഗ്രഹം. എന്നാൽ പരിമിതമായ ജീവിത സാഹചര്യത്തിൽ അതിനു വകുപ്പില്ലയെന്ന് മനസിലായതോടെ സ്വന്തം വഴി തേടാൻ തുടങ്ങി. അങ്ങനെയാണ് ഇഷ്ടിക കട്ടകൾ കൊണ്ട് ഒരു ബില്യാർഡ്‌സ് ടേബിൾ തയ്യാറാക്കിയത്. 

ചൈനീസ് ആർമി ഉദ്യോഗസ്ഥനായ ജെൻ ഗ്യാൻ ഭൂഷൺ ആണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അദ്ദേഹം പങ്കുവച്ച വിഡിയോ പെട്ടന്ന് തന്നെ സൈബർ ലോകം ഏറ്റെടുക്കുകയായിരുന്നു. ബോള്‍ വീഴാനുള്ള സോക്കറ്റ് ഉൾപ്പെടെ ഏറെ ശ്രമകരമായ രീതിയിൽ ബില്യാർഡ്‌സ് ടേബിൾ നിർമിച്ച മിടുക്കൻ കളി നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ബില്യാർഡ്‌സിന്റെ  സ്റ്റിക്ക് ആയി ഉപയോഗിക്കുന്നത് അസാമാന്യ വലുപ്പമുള്ള ഒരു മരത്തടിയാണ്. കുറച്ചു  ബോളുകളും ഒപ്പിച്ചിട്ടുണ്ട്.

ഇത് കാഴ്ചക്കാരിൽ ചിരി ഉണർത്തുമെങ്കിലും, കൂട്ടുകാരോട് ചേർന്ന് അവൻ സ്വയം നിർമിച്ച ബില്യാഡ്‌സ് ആസ്വദിക്കുന്നത് കാണുമ്പോൾ പ്രശംസിക്കാനായി മാത്രമേ ആരുടേയും നാക്ക് പൊങ്ങുകയുള്ളൂ. തങ്ങളുടെ സന്തോഷം സ്വയം കണ്ടെത്തുന്നതിൽ വിദഗ്ധരാണ് കുട്ടികൾ എന്നാണ് പലരും വിഡിയോ കണ്ട് അഭിപ്രായമായി പറഞ്ഞത്. 

ഇതാണ് യഥാർത്ഥ കണ്ടുപിടുത്തം എന്ന തലക്കെട്ടോടെയാണ്  ജെൻ ഗ്യാൻ ഭൂഷൺ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കണ്ട് ഏവരും ആ അഭിപ്രായത്തെ ശരി വയ്ക്കുകയും ചെയ്യുന്നു. 

 English Summary : Children build makeshift billiards table with bricks viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com