ADVERTISEMENT

തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി. ‘അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്’ എന്ന കുസൃതി കുറിപ്പിനൊപ്പമാണ്   മകൾ ഐശ്വര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ  താരം പങ്കുവച്ചത്. മനോഹരമായി ചിരിക്കുന്ന കുഞ്ഞാവയുടേയും അമ്മയുടേയും ചിത്രങ്ങൾ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു

ഭരതനാട്യത്തിനുള്ള വേഷത്തിലാണ് ചിത്രങ്ങളിൽ ദിവ്യ. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും  നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. 

മുൻപ് മകളെയും എടുത്ത് പൂർണചന്ദ്രനെ കണ്ടുനിൽക്കുന്ന ചിത്രവും ദിവ്യ പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വർഷത്ത ഏറ്റവും ധന്യമായ രാത്രികളിൽ ഒന്ന്’ എന്നാണ് ആ ചിത്രത്തിന് താരം അടിക്കുറിപ്പിട്ടിരുന്നത്.തനിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ച വിശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മറ്റു മക്കൾ

 English Summary : Divya Unni share photo with daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com