‘കൊറോണ വന്നാ കൊയപണ്ടാവും, അതോണ്ട് എല്ലാരും മാസ്ക് ഇടണം’: ബോധവത്ക്കരണവുമായി ഫായിസ്

HIGHLIGHTS
  • കൈകൾവൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു കൊണ്ടാണ്
  • മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു
muhammed-fayiz-with-covid-awareness-video
SHARE

‘അതേ പെരുന്നാൾ ഒക്കെയാണ് എല്ലാരും പുറത്തിറങ്ങുമ്പോൾ മാസ്ക്കിടണം  കൊറോണ വന്നാ കൊയപണ്ടാവും’  പറയുന്നത്  കടലാസ് പൂവ് ഉണ്ടാക്കിയ വിഡിയോയിലൂടെ വൈറലായ ഫായിസ്  ആണ്.  സാനിറ്റൈസർ ഉപയോഗിച്ച് കൈകൾവൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു കൊണ്ടാണ് ഈ മിടുക്കൻ കോവിഡ് ബോധവത്ക്കരണം നടത്തുന്നത്. മലപ്പുറം ജില്ല ഇന്‍ഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക പേജിലാണ് ഫായിസിന്റെ കൊറോണ ബോധവത്ക്കരണ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്തെ ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഫായിസ് കെ.ടി.

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

മുഹമ്മദ്‌ ഫായിസിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയുമെത്തിയിരുന്നു. ഫായിസ് ലോകത്തിന് മാതൃകയായി എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി. ചെറിയ തോല്‍വികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് ഫായിസ് ഒരു മാതൃകയാണ്. വീണ്ടും വീണ്ടും പരിശ്രമിക്കണം എന്നുള്ളതിന്റെ സന്ദേശമാണ് കുട്ടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary : Muhammed Fayiz with covid awareness video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA