ഈ അപ്പൂപ്പൻ മുഖത്ത് വെള്ളപ്പാടുള്ള പാവകൾ തുന്നുന്നതിനൊരു കാരണമുണ്ട്

HIGHLIGHTS
  • ശരീരത്തിൽ വെള്ള നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്ന അവസ്ഥ.
  • പ്രധാനമായും ഇത്തരം പാടുകൾ കാണുന്നത് മുഖത്താണ്
vitiligo-grandfather-knits-dolls-to-make-children-with-this-condition-feel-better
SHARE

സമൂഹത്തിലെ എല്ലാ കുട്ടികളും ഒരു പോലെ ആയിരിക്കുകയില്ല. ചില കുട്ടികൾക്ക് ഇപ്പോഴും പോസിറ്റിവ് ആയിരിക്കാനും ആക്ടറ്റീവ് ആയി കാര്യങ്ങൾ ചെയ്യാനും സാധിക്കും. എന്നാൽ വേറെ  ചിലർക്ക് അത് സാധിച്ചെന്നു വരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഏറ്റക്കുറച്ചിലുകളാണ് ഇതിനുള്ള പ്രധാന കാരണം.  ബൗദ്ധികവും മാനസികവുമായി വളർച്ച പ്രാപിക്കുന്നത്  ഇത്തരത്തിലുള്ള പിൻവലിയലുകൾ കുട്ടികൾക്കിടയിൽ തുടർന്നുകൊണ്ടിരിക്കും. 

ശാരീരികമായ  കുട്ടികളെ വേദനിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനം. ഇത്തരത്തിൽ ഒരവസ്ഥയാണ് വിറ്റിൽഗോ. ശരീരത്തിൽ വെള്ള നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്ന അവസ്ഥ. പ്രധാനമായും ഇത്തരം പാടുകൾ കാണുന്നത് മുഖത്താണ് എന്നതിനാൽ തന്നെ വിറ്റിൽഗോ ബാധിച്ച കുട്ടികൾക്ക് ഉള്ളിൽ തങ്ങൾ കാണാൻ ഭംഗിയില്ലാത്തവരാണ് എന്ന രീതിയിൽ ഒരു അപകർഷതാബോധം ജനിക്കുന്നു. ഇത്തരം ചിന്ത കുട്ടികളുടെ ഭാവി വികസനത്തെയും പ്രതികൂലമായി  ബാധിക്കുന്നു.

ലോക ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനത്തോളം ആളുകൾക്ക് വിറ്റിൽഗോ രോഗമുണ്ട്.  ഈ അവസ്ഥ മൂലം ഏറെ ചെറുപ്പത്തിൽ ഏറെ വേദനിച്ച  വ്യക്തിയാണ് ബ്രസീൽ സ്വദേശിയായ ജാവോ സ്‌റ്റാൻഗനെലി.  ഇദ്ദേഹത്തിന്റെ ബാല്യം ഏറെ വേദനാജനകമായതിനു പിന്നിൽ വിറ്റിൽഗോ ഉണ്ടാക്കിയ പിൻവാങ്ങൽ സ്വഭാവത്തിന് ഒരു വലിയ റോളുണ്ട്. എന്നാൽ വളർന്നപ്പോൾ അദ്ദേഹത്തിന് മനസിലായി ഇതൊരു ഒരു മെഡിക്കൽ കണ്ടീഷൻ മാത്രമാണെന്നും അത് ഓർത്ത് വിഷമിക്കുന്നതിൽ കാര്യമില്ലെന്നും.

vitiligo-grandfather-knits-dolls-to-make-children-with-this-condition-feel-better1

എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. തനിക്ക് ചുറ്റുമുള്ള സമൂഹത്തിലും നിരവധി കുട്ടികൾ സമാനമായ മാനസികാവസ്ഥയുടെ കടന്നു പോകുന്നുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി. വിറ്റിൽഗോ വാദിച്ച കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസം നിറയ്ക്കുന്നതിനും അവരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് പഠിപ്പിക്കുന്നതിനുമായി ജാവോ മുന്നിട്ടിറങ്ങി. അതിനായി അദ്ദേഹം കണ്ടെത്തിയ മാർഗം പാവകൾ നിർമിക്കുക എന്നതായിരുന്നു. എന്നാൽ അദ്ദേഹം നിർമിക്കുന്ന പാവകൾക്കും പ്രത്യേകതകൾ ഉണ്ടായിരുന്നു വിറ്റിൽഗോ പാടുകളോട് കൂടിയ പാവകളെയാണ് അദ്ദേഹം നിർമിച്ചത്. 

ഇത്തരത്തിൽ നിർമിക്കുന്ന പാവകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ശ്രമകരമായ ഈ ദൗത്യത്തിന് പയ്യെ പയ്യെ ഫലപ്രാപ്തിയുണ്ടായിത്തുടങ്ങി. 64  വയസുള്ള ഈ  അപ്പൂപ്പൂൻ കുട്ടികളുടെ പ്രിയപ്പെട്ടവനായി എന്നു മാത്രമല്ല, വിറ്റിൽഗോ എന്നത് ഒരു സ്വാഭാവിക അവസ്ഥ മാത്രമായി കുട്ടികൾ കണ്ടുതുടങ്ങുകയും ചെയ്തു. ശരീരത്തിൽ അവിടവിടെയായി പിഗ്മെന്റേഷനിൽ വരുന്ന വ്യത്യാസം മാത്രമാണ് വിറ്റിൽഗോ എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ജാവോ അപ്പൂപ്പന്റെ പാവകൾ കൊണ്ടു സാധിച്ചു.

30  വയസു മുതലാണ് വിറ്റിൽഗോ ജാവോയെ വലച്ചത്. എന്നാൽ അതിലും ചെറിയ പ്രായത്തിൽ വിറ്റിൽഗോ വന്ന കുട്ടികൾ ധാരാളമുണ്ടായിരുന്നു. ഇവർക്കെല്ലാം ഇന്ന് ജാവോ അപ്പൂപ്പൻ സൂപ്പർ ഹീറോ ആണ്. സ്വഭവവും  പ്രവർത്തികളുമാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സൗന്ദര്യമെന്ന് പറയാതെ പറയുകയാണ് ജാവോ അപ്പൂപ്പൻ. 

English Summary : Vitiligo grandfather knits dolls to make children with this condition feel better

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA