കുളിക്കാൻ വാടി, ’നോ..നോ..നോ..നോ’ ; ചിരിപടർത്തി ശരണ്യയുടെ കുസൃതിക്കുടുക്ക

HIGHLIGHTS
  • കുഞ്ഞു അന്നപൂർണയെ കുളിപ്പിക്കാൻ വിളിക്കുകയാണ് അമ്മയായ ശരണ്യ
  • കുഞ്ഞാവയുടെ മറുപടി ആരിലും ചിരിയുണർത്തും .
actress-saranya-mohan-post-video-of-daughter-annapoorna
SHARE

കുഞ്ഞുവാവകൾ എന്ത് ചെയ്താലും പറഞ്ഞാലും അത് കാണാൻ ഒരു പ്രത്യേക രസമാണ്. ഈ രസവും കൗതുകവും അതിന്റെ പൂർണതയിൽ വന്നിരിക്കുകയാണ് നടി ശരണ്യ മോഹൻ പങ്കു വച്ചിരിക്കുന്ന തന്റെ കുസൃതിക്കുരുന്നായ മകളുടെ വിഡിയോയിൽ. ഒന്നര വയസ്സാണ് ശരണ്യയുടെ മകൾ അന്നപൂർണയുടെ പ്രായം. വിഡിയോയിൽ കുഞ്ഞു അന്നപൂർണയെ കുളിപ്പിക്കാൻ വിളിക്കുകയാണ് അമ്മയായ ശരണ്യ. എന്നാൽ അതിനുള്ള കുഞ്ഞാവയുടെ മറുപടി ആരിലും ചിരിയുണർത്തും . 

കുളിക്കാൻ വാടി എന്ന് അമ്മ പറയുമ്പോൾ,  നോ..നോ..നോ..നോ..എന്നാണ് കുഞ്ഞാവയുടെ ഉത്തരം. ഇത് കേട്ട് അമ്മയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വീണ്ടും സ്നേഹത്തോടെ മകളെ ശകാരിച്ചുകൊണ്ട്  നിന്നോട് കുളിക്കാൻ വരാനാ ഞാൻ പറഞ്ഞെ എന്ന് ശരണ്യ  പറയുന്നുണ്ട്. അപ്പോഴും കുഞ്ഞു അന്നപൂർണയുടെ ഉത്തരം  നോ..നോ..നോ..നോ..എന്ന് തന്നെയാണ്. 

നോ..നോ..നോ..നോ എന്ന് പറയുന്നതിനൊപ്പം തന്നെ ചൂണ്ടാണി വിരൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ട് വരില്ല എന്ന ആക്ഷനും കാണിക്കുന്നുണ്ട് അന്നപൂർണ. ഒടുവിൽ  ഗതികെട്ട ശരണ്യ പുന്നാരിപ്പിച്ചു കുഞ്ഞിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിലും വീണില്ല അന്നപൂർണ. അമ്മേടെ കുഞ്ഞാവ വായോ, പൊന്നു വായോ എന്നൊക്കെ പറയുമ്പോൾ വിരൽ കൊണ്ട് വരുന്നില്ല എന്ന ആക്ഷൻ കാണിച്ചു പൊട്ടിച്ചിരിക്കുകയാണ് കുഞ്ഞാവ. 

അമ്മയുടെയും മകളുടെയും രസകരമായ ഈ സംഭാഷണം വിഡിയോയിൽ പകർത്തിയിരിക്കുന്നത് അച്ഛനായ അരവിന്ദ് കൃഷ്‌ണൻ ആണ്. വിഡിയോ എടുക്കുന്നതിനിടയിൽ അരവിന്ദിനും ഈ കാഴ്ചകൾ കണ്ട് ചിരി പൊട്ടുന്നുണ്ട്. അരവിന്ദ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോ ശരണ്യ ഷെയർ ചെയ്യുകയായിരുന്നു. അതോടെ ശരണ്യയുടെ ആരാധകർ ഈ കുഞ്ഞുസുന്ദരിയുടെ കുസൃതി ഏറ്റെടുത്ത് വൈറലാക്കി 

English Summary : Actress Saranya Mohan post video of daughter Annapoorna

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA