ADVERTISEMENT

‘ജോമോൾ ഇന്നുണ്ടാക്കാൻ പോകുന്നത് സാധാരണ കഞ്ഞിയല്ല... ചൈനീസ് കഞ്ഞി...ഈ കഞ്ഞിയാണെങ്കി സൂപ്പർ ടേയ്സ്റ്റാ.. കർക്കിടക മാസത്തിൽ കഞ്ഞിയൊക്കെ കുടിക്കണമെല്ലേ എല്ലാരും പറയുന്നേ.. അപ്പോ കുറച്ച് ചൈനീസ് കഞ്ഞി എടുക്കട്ടേ?’ കൊ‍ഞ്ചിക്കൊണ്ടുള്ള ഈ കൊച്ചുമിടുക്കിയുടെ വർത്തമാനം കേട്ടാൽ ആരുമൊന്നു ഉണ്ടാക്കി നോക്കും ഈ ചൈനീസ് കഞ്ഞി.  മൂന്നു വയസുകാരി ജോവിത ജോയിത് ആണ് തകർപ്പൻ പാചക വിഡിയോകളുമായി എത്തുന്നത്. കർക്കിടക മാസത്തിൽ വെറൈറ്റി കഞ്ഞിയുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കി.

ചൈനീസ് കഞ്ഞിയ്ക്ക് വേണ്ടുന്ന ചേരുവകളൊക്കെ പറഞ്ഞു തരികയാണ് വിഡിേയായിൽ.  അവസാനം അനിയത്തിക്കുട്ടിയ്ക്കൊപ്പം  ചൈനീസ് കഞ്ഞി ആസ്വദിച്ചങ്ങനെ കുടിക്കുകയാണ് ജോമോൾ. ഈ കഞ്ഞി കുടിച്ചാലുള്ള ഗുണത്തെ കുറിച്ചും വാചാലയാകുകയാണ് ഈ കുട്ടി ഷെഫ്.

ജോമോളന്നു വിളിക്കുന്ന ജോവിതക്കുട്ടിയ്ക്ക് കാർട്ടൂണിനേയും കളിപ്പാട്ടങ്ങളേയുംകാൾ ഇഷ്ടം പാചകത്തിലാണ്. അടുക്കളയിലിരിക്കാനാണത്രേ കക്ഷിക്ക് കൂ‌ടുതലിഷ്ടം. അങ്ങനെ തനിയെ ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛനുമ്മയും അത് വിഡിയോയിയാക്കി. പിന്നെ മിക്കി ഗേൾസ് ആന്റ് ഡാഡി എന്നൊരു യൂ ട്യൂബ് ചാനലും കുഞ്ഞു ജോമോള്‍ക്കായി തുടങ്ങുകയായിരുന്നു. ചൈനീസ് ഫിലിപ്പീൻസ് തു‌ടങ്ങി പന്ത്രണ്ടോളം വിഡിയോകൾ ചെയ്തു കഴിഞ്ഞു.  ജോമോളുടെ രസകരമായ സംസാരമാണ് വിഡിയോകളുടെ ഹൈലൈറ്റ്.

ബ്രൂണൈയിൽ ദാരുസലാം ഓയിൽ ആന്‍റ് ഫീൽഡിൽ ഉദ്യോഗസ്ഥനായ ജോയിത് ജതിന്റേയും സംഗീത സുഗതന്റേയും മകളാണ് ജോവിത. ഒന്നര വയസുകാരിജോഗിതയാണ് അനിയത്തി.

English Summary : Jovitha cooking videos Mickey girls and the daddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com