കണ്ടു മതിയാകില്ല ഈ വികൃതിക്കുട്ടന്മാരുടെ കുറുമ്പുകൾ

HIGHLIGHTS
  • രണ്ടുപേരുടെയും കുഞ്ഞു വാശികളും പിണക്കങ്ങളും എല്ലാം വിഡിയോയിൽ കാണാം.
  • ഇടയ്ക്കിടെ കളിപ്പാട്ടങ്ങൾക്ക് വേണ്ടിയുള്ള വഴക്കുകളുമുണ്ട്.
a-day-in-the-life-of-twins-aryan-and-adharv
SHARE

അല്പം കുസൃതിയുള്ള കുഞ്ഞ് വീട്ടിലുണ്ടെങ്കിൽ അച്ഛനമ്മമാർക്ക് എപ്പോഴും പിടിപ്പത് പണിതന്നെ ആയിരിക്കും. ഇതേപോലെയുള്ള ഇരട്ടകളാണ് വീട്ടിൽ ഉള്ളതെങ്കിൽ  എന്തായിരിക്കും അവസ്ഥ എന്നു  ചിന്തിച്ചു പോകാത്തവരും കുറവാണ്. അവർക്കുവേണ്ടി കുറുമ്പന്മാരായ തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ഒരുദിവസം എങ്ങിനെയാണെന്ന് കാണിച്ചു തരികയാണ്  അമേരിക്കൻ മലയാളികളായ സജീഷും ഭാര്യയും.

ആര്യൻ, അഥർവ്വ് എന്നാണ് ഈ വികൃതികളുടെ പേര്. ഓരോ ദിവസവും ഇവർ കാട്ടിക്കൂട്ടുന്ന  വിക്രിയകളാണ് വിഡിയോയിലൂടെ അച്ഛനമ്മമാർ പങ്കുവച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ  ഒതുക്കി വെച്ചിരിക്കുന്നത് തീരെ ഇഷ്ടപ്പെടാതെ അവ ബാസ്ക്കറ്റിനുള്ളിൽ നിന്നും വീടാകെ നിരത്തിക്കൊണ്ടാണ് ഇരുവരുടെയും ദിവസം തന്നെ ആരംഭിക്കുന്നത്. പിന്നീട് ബാൽക്കണിയിലെ ചെടികൾ നനച്ചും ലാപ്ടോപ് വലിച്ചെടുത്തും എല്ലാം ഓടിനടന്ന്  തകർക്കുകയാണ് കക്ഷികൾ. ഏതെങ്കിലും വിധേന ഒരാളെ എടുത്തു മാറ്റുമ്പോൾ  ഒന്നും അറിയാത്ത മട്ടിൽ അടുത്തയാൾ മേശപ്പുറത്തു വലിഞ്ഞുകയറി കഴിയും. ഇടയ്ക്കിടെ കളിപ്പാട്ടങ്ങൾക്ക് വേണ്ടിയുള്ള വഴക്കുകളുമുണ്ട്. എങ്കിലും ഊണിലും ഉറക്കത്തിലും എല്ലാം ഇരുവരും ഒരുമിച്ച് തന്നെയാണ്.

രണ്ടുപേരുടെയും കുഞ്ഞു വാശികളും പിണക്കങ്ങളും എല്ലാം വിഡിയോയിൽ കാണാം. അടുക്കള ഉപകരണങ്ങളും മേശ വലിപ്പുകളും എല്ലാം ഇവർക്ക് കളിപ്പാട്ടം തന്നെ. വികൃതികൾക്ക് ഒപ്പം കൂടാൻ ചേച്ചിയും ഉണ്ട്. സോഫ്റ്റ്‌വെയർ  എൻജിനീയർമാരായ മാതാപിതാക്കൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച  ഇരട്ട കണ്മണികളുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

 English Summary : A day in the life of twins Aaryan and Adharv

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA