ADVERTISEMENT

വീട്ടിൽ തനിക്കൊപ്പം  താമസിക്കുമ്പോൾ മമ്മയ്ക്കും ഡാഡയ്ക്കും പുത്തൻ നിയമങ്ങളുമായി എത്തിയിരിക്കുകയാണ് ആലി എന്ന അലംകൃത.  ആലി ഒരു കടലാസിൽ എഴുതിവച്ചിരിക്കുന്ന ആ നിയമങ്ങൾ സുപ്രിയയാണ് പങ്കുവച്ചിരിക്കുന്നത്.  വീട്ടിൽ ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വേർതിരിച്ച് എഴുതിയിരിക്കുകയാണ് ആലി. 

ചെയ്യാൻ പാടില്ലാത്തതിൽ ഫോണിൽ നോക്കരുതെന്നും അങ്ങോട്ടുമിങ്ങോട്ടും നോക്കരുതെന്നുമാണ്. ചെയ്യേണ്ടതാണ് രസകരം ‘എന്നെ നോക്കണം, കയ്യടിക്കണം’ എന്നൊക്കെയാണ് ആലിക്കുട്ടിയുടെ നിയമങ്ങൾ. 

ആലിക്ക് പിന്തുണയുമായി നിരവധി ആരാധകരുമെത്തി. എല്ലാം അനുസരിച്ചു നിന്നാൽ അവിടെ താമസിക്കാം, ഇല്ലെങ്കിൽ ആലി പുറത്താക്കും’  എന്നാണ് രസകരമായൊരു കമന്റ്. ഈ കാലഘട്ടത്തിലെ കുട്ടികളുടെ നിയമങ്ങളാണിതെന്നാണ് മറ്റൊരു കമന്റ്. 

English Summary : Supriy Menon Prithviraj post Alankritha's rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com