‘നിന്നെ ഞാൻ എപ്പോഴും ശല്യപ്പെ‌ടുത്തിക്കൊണ്ടിരിക്കും’; മക്കളുടെ കുസൃതി വിഡിയോയുമായി സമീറ

HIGHLIGHTS
  • ഞാൻ നിന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും
  • ന്നും നിന്റെ കൈപിടിക്കും ഒരിക്കലും കൈവിടില്ല
sameera-reddy-post-a-cute-video-of-her-kids-hans-and-nyra
SHARE

മകൾ നൈറയുടേയും  മകൻ ഹൻസിന്റേയും വിശേഷങ്ങളും കുസൃതി വിഡിയോകളുമായി നടി സമീറ പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മക്കളുമൊത്തുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളുമാണ് സമീറയുടെ സോഷ്യൽ പേജ് നിറയെ. മക്കളുടെ  വളർച്ചയുടെ ഓരോ ഘട്ടവും വിഡിയോകളായും ചിത്രങ്ങളായും സമീറ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞ് നൈറയുടേയും ചേട്ടൻ ഹൻസിന്റേയും കുസൃതികൾ ചേർത്തിണക്കിയ ഒരു ക്യൂട്ട് വിഡിയോയാണ് സമീറ പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ നിന്നെ എല്ലായിപ്പോഴും ശല്യപ്പെ‌ടുത്തി കൊണ്ടേയിരിക്കും, ഞാൻ നിന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നും നിന്റെ കൈപിടിക്കും ഒരിക്കലും കൈവിടില്ല’  രക്ഷാബന്ധനോട് അനുബന്ധി‌‌ച്ച് കുഞ്ഞനുജത്തിയെ ചേർത്തു പിടിച്ച് ‌ചേട്ടൻ ഹൻസ് പറയുന്നതായുള്ള ഈ അ‌‌ടിക്കുറിപ്പോടെയാണ് വി‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞനുജത്തിയെ കൊഞ്ചിച്ചും കളിപ്പിച്ചും ഭക്ഷണം കൊ‌ടുത്തും ഉറക്കിയും അഞ്ച് വയസുകാരൻ ഹൻസും ചേട്ടന്റെ കുസൃതികൾ ആവോളം ആസ്വദിച്ച് നൈറക്കുട്ടിയും തകർക്കുകയാണ് ഈ വിഡിയോയിൽ. ഹൻസിന്റെ മുതുകിൽ കയറിയും മുടിപിടിച്ച വലിച്ചും കുറുമ്പ് കാണിക്കുകയാണ് നൈറ.  ഇത്രയും ക്യൂ‌ട്ടായ വിഡിയോ അ‌ടുത്തൊന്നും കണ്ടിട്ടേയില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.  ഇരുവരുടേയും കരുതലും സ്നേഹവും എന്നെന്നും നിലനിൽക്കട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ. 

English Summary : Sameera Reddy post a cute video of her kids Hans and Nyra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA