ADVERTISEMENT

അപ്രതീക്ഷിതമായ ചില സന്തോഷങ്ങൾ മാതാപിതാക്കൾക്ക് സമ്മാനിക്കുന്നതിൽ കുട്ടികൾക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. ചിലപ്പോൾ അവർപോലും അറിയാതെയായിരിക്കും ആ സന്തോഷത്തിന്റെ പിറവി. ഇത്തരത്തിൽ വീട്ടിൽ ആരും കാണാതെ എടുത്ത സെൽഫി വിഡിയോ വഴി സംഗീതപ്രേമികളുടെ മനസ്സിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിക്കുകയാണ് മിയ എന്ന കൊച്ചു മിടുക്കി. 

സെൽഫി വിഡിയോ ഓണാക്കി സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ വാതിൽക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനം പാടിയിരിക്കുകയാണ് ഈ മിടുക്കി. പാട്ടിനിടയ്ക്ക് അപ്പുറത്ത് നിന്നും ആരൊക്കെയോ വിളിക്കുന്നുണ്ട്. എന്നാൽ തന്റെ പാട്ട് നിർത്താൻ ഈ കൊച്ചു മിടുക്കി തയ്യാറല്ല. ഫോണും കൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി നിൽക്കുന്നതിനിടയ്ക്കും കക്ഷി പാട്ട് തുടരുകയാണ്. അതിനിടയിൽ ആരെങ്കിലും വന്നാലോ എന്ന തോന്നലിൽ ചിലയിടത്ത് പാട്ടിന്റെ വേഗതയല്പം കൂട്ടുന്നുണ്ട്. 

സ്വരശുദ്ധി കൊണ്ടും സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടും മിയയുടെ പാട്ട് ആരെയും ആകർഷിക്കുകയാണ്. അത്രയേറെ രസകരമായാണ് ഈ ഗാനത്തിന്റെ ഓരോ വരികളും കുഞ്ഞു മിടുക്കി പാടി തീർക്കുന്നത്. പാട്ടിനൊപ്പം വിരിയുന്ന ചിരിയും ആളുകളെ ആകർഷിക്കുന്നുണ്ട്. രണ്ടേ മുക്കാൽ മിനുട്ട് കൊണ്ടാണ് കുട്ടി പാട്ട് പാടി തീർത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ 'മിയ കുട്ടിക്ക് ഫോൺ ഓപ്പൺ ചെയ്തു കൊടുക്കാൻ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല' എന്ന തലക്കെട്ടോടെ പ്രചരിച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. എല്ലാവരും ഈ മിടുക്കിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ്. പാട്ട് പാടുമ്പോൾ കുഞ്ഞു ഗായികയുടെ മുഖത്തും കണ്ണിലും വിരിയുന്ന ഭാവങ്ങളും സന്തോഷവുമാണ് ആളുകളെ ആകർഷിക്കുന്നത്.

English Summary : Vathilkkal vellariprave viral selfie video by Miya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com