ADVERTISEMENT

കൊറോണ വൈറസ് പടരാതിരിക്കുന്നതിന് വേണ്ടി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണെന്ന് ഇന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഈ സംരക്ഷണവും  പ്രതിരോധവും ഒക്കെ മനുഷ്യർക്കു മാത്രം വേണ്ടതാണോ? നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള ഒരു ബാലൻ. 

സൈക്കിളിൽ ചുറ്റാൻ ഇറങ്ങും മുൻപ് സ്വയം മാസ്ക് ധരിക്കുന്നതിനൊപ്പം തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക്‌ കൂടി മാസ്ക് നൽകുന്ന കുട്ടിയുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

സൈക്കിളിൻറെ മുൻഭാഗത്തായി നായയെ ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് അവൻ യാത്ര തുടങ്ങുന്നത്. എന്നാൽ സൈക്കിളിൽ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല ആവർത്തി ഉറപ്പ് വരുത്താൻ ബാലൻ ശ്രമിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഈ കൊച്ചുകുട്ടി കാണിച്ച കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ്  ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്നത്.

ഈ പ്രവർത്തി  മുതിർന്നവർ കൂടി മാതൃകയാക്കേണ്ടതാണ്  എന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത മനുഷ്യനോട് മാത്രം കാണിക്കാനുള്ളതല്ല എന്ന ഓർമ്മപ്പെടുത്തല്‍ ആണിതെന്നും പലരും അഭിപ്രായപ്പെടുന്നു. പലരാജ്യങ്ങളിലും വളർത്തുമൃഗങ്ങളിലും കോവിഡ് ബാധ ഉണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ  വളർത്തുനായയെ മാസ്ക് ധരിപ്പിക്കാൻ ഈ മിടുക്കൻ കാണിച്ച കരുതലിന് പ്രാധാന്യമേറെയാണ്.

 English Summary : Viral video of young boy putting face mask on his pet dog during bicycle ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com