കോവിഡ് ദിനങ്ങൾ നീണ്ടുനിൽക്കുമെന്ന് ആലി ; മകൾ പത്രപ്രവർത്തക ആകുമെന്ന് സുപ്രിയ

HIGHLIGHTS
  • ചിത്രങ്ങൾ സഹിതമാണ് ആലി പത്രം തയ്യാറാക്കിയിരിക്കുന്നത്
  • ഈ കാലം ഇനിയും നീണ്ടുനിൽക്കുമെന്നാണ് ആലിയുടെ നിരീക്ഷണം
pritviraj-share-daughter-alankrita-s-news-paper-on-covid
SHARE

മകൾ അലംകൃതയുെ‌ട കോവിഡ്ക്കാല കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ്.  ചെറിയ കുട്ടികളുടെ മനസിൽപ്പോലും ഈ മഹാമാരി എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ആലിയുടെ കുഞ്ഞുപത്രവും അതിലെ കുറിപ്പുകളും.  ഈ കാലം ഇനിയും നീണ്ടുനിൽക്കുമെന്നാണ് ആലിയുടെ നിരീക്ഷണം. ഒരുപാട് ആളുകൾക്ക് കോവിഡ് ഉണ്ടെന്നും എല്ലാവരും ദയവായി വീടുകളിൽത്തന്നെ സുരക്ഷിതമായി ഇരിക്കണമെന്നും ആലി പറയുന്നു.  തെരുവുകളിൽ നിറയെ ആളുകളുണ്ടെന്നും ആലി പറയുന്നു സ്വയം വരച്ച ചിത്രങ്ങൾ സഹിതമാണ് ആലി പത്രം തയ്യാറാക്കിയിരിക്കുന്നത്.

ആലിയുടെ കുറിപ്പ് പങ്കുവച്ച് പൃഥി എഴുതിയതിങ്ങനെയാണ് ‘ആശങ്കപ്പെടണോ അഭിമാനിക്കണമോ എന്നെനിക്കറിയില്ല’. പൃഥ്വിയുടെ പോസ്റ്റിന് താഴെ സുപ്രിയ കമന്റുമായെത്തി. ആലി ഒരു പത്രപ്രവർത്തകയായി മാറുമെന്നാണ് തോന്നുന്നതെന്നാണ് സുപ്രിയ കുറിച്ചത്.

ആലിയുടെ കുറിപ്പിൽ നിന്നും അവളുടെ വാക്കുകളുടെ ശബ്‌ദക്രമീകരണവും ടോണുമൊക്കെ തനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയുടെ കമന്റ്.  ഏതായാലും ആലി അമ്മയെപ്പോലെ ഒരു പത്രപ്രവർത്തകയാകുമെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. 

English summary : Pritviraj share daughter Alankrita's news paper on covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA