ADVERTISEMENT

കളങ്കമില്ലാത്ത കുഞ്ഞു മനസ്സുകളിൽ നിന്നും വരുന്ന വാചകങ്ങൾ പലപ്പോഴും നമ്മുടെ കണ്ണുതുറപ്പിക്കാറുണ്ട്. കളിസ്ഥലത്ത് വിലകുറഞ്ഞ ഷൂസ് ധരിച്ചെത്തിയതിന് കൂട്ടുകാരുടെ പരിഹാസത്തിന് ഇരയായ ഈ ബാലന്റെ പ്രതികരണവും അത്തരത്തിലൊന്നാണ്. ധരിക്കുന്ന വേഷത്തിലല്ല  മറിച്ച് നേടിയെടുക്കുന്ന അറിവിലാണ് കാര്യം എന്ന് പറഞ്ഞു തരികയാണ് ഈ കൊച്ചുകുട്ടി.

ഒരാളുടെ കാലിൽ ധരിച്ചിരിക്കുന്ന ഷൂസ് കണ്ടിട്ടല്ല അയാളെ വിലയിരുത്തേണ്ടത് എന്നും മറ്റു കാര്യങ്ങളിലുള്ള അറിവ് കണക്കാക്കി വേണം ഒരാളെ അളക്കാൻ എന്നുമാണ് ബാലൻ പറയുന്നത്. ഇപ്പോൾ ധരിക്കുന്ന ഈ ഷൂസ് 20 കൊല്ലത്തിനപ്പുറം നമുക്ക് പാകമാകാത്തതാണ്. എന്നാൽ അറിവിന്റെ കാര്യം അങ്ങനെയല്ല. അറിവും മറ്റുള്ളവർക്ക് പ്രചോദനമാകാനുള്ള കഴിവും എല്ലാം വർഷങ്ങൾ കഴിഞ്ഞാലും അതേപോലെ തന്നെ നിലനിൽക്കുമെന്നും അവൻ പറയുന്നു.

കുട്ടികൾക്ക് സുഖസൗകര്യങ്ങൾ മാത്രം നൽകി ശീലിപ്പിക്കുന്നതിന്റെ ദോഷവശങ്ങളും ബാലൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ലാതായാൽ സ്വന്തം വില കുറഞ്ഞു പോയതായി കുട്ടികൾ ചിന്തിച്ചു തുടങ്ങും എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ചെറിയ കുട്ടി. മുൻ ബാസ്ക്കറ്റ് ബോൾ താരമായ റെക്സ് ചാപ്മാൻ ട്വിറ്ററിലൂടെ പങ്കുവച്ച  ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രായത്തിൽ  കവിഞ്ഞ അറിവുള്ള കുട്ടി എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്തരം ചിന്താഗതിയുള്ള കുട്ടികളാണ് നാളെ ലോകത്ത് മാറ്റങ്ങൾ കൊണ്ടു വരേണ്ടത് എന്ന് പലരും വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു. ചെറിയ പ്രായത്തിൽ തന്നെ ജീവിതവും മനുഷ്യത്വവും  എന്താണെന്ന്  ഈ കുട്ടിക്ക് പഠിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

English Summary : Viral video of a little boy talks about the power of knowledge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com