‘വർഷങ്ങൾക്ക് ശേഷം പെയിന്റ് ബ്രഷ് കൈയിലെടുത്തു, നന്ദി മറിയം’ ; മകൾക്കായി ചിത്രം വരച്ച് ദുൽഖർ

HIGHLIGHTS
  • മനോഹരമായൊരു ബൈക്കാണ് പപ്പ കുഞ്ഞുമറിയത്തിനായി വരച്ചിരിക്കുന്നത്
  • നല്ലൊരു ചിത്രകാരനും ആണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്
social-media-post-of-dulquer-salmaan-drawing-for-daughter
SHARE

മകൾ മറിയത്തിനു വേണ്ടി വർഷങ്ങൾക്കുശേഷം പെയിന്റ് ബ്രഷ് കൈയിലെടുത്തിരിക്കുകയാണ് ദുൽഖർ സൽമാൻ.  ഹൈസ്ക്കൂൾ കാലഘട്ടത്തിന് ശേഷം ആദ്യമായാണ് പെയിന്റ് ബ്രഷ് എടുക്കുന്നതെന്നും അതിന് മറിയത്തിന് നന്ദി പറഞ്ഞു കൊണ്ടാണ്. ദുൽഖർ താൻ വരച്ച ചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്.‍  . സ്വാഭാവികമായും അത് കാറോ ബൈക്കോ തന്നെ ആണെന്നും താരം കുറിക്കുന്നു.  നിറങ്ങൾ ചാലിച്ച് മനോഹരമായൊരു ബൈക്കാണ് പപ്പ കുഞ്ഞുമറിയത്തിനായി വരച്ചിരിക്കുന്നത്.

ദുൽഖറിനുള്ള അഭിന്ദനവും മറിയത്തോടുള്ള ഇഷ്ടവുമറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ അനുമോൾ‌ തുടങ്ങിയ താരങ്ങളും  ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ദുൽഖർ നല്ലൊരു അഭിനേതാവിന് ഉപരി നല്ലൊരു ചിത്രകാരനും ആണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും  സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്.  മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖറിനും അമാലിനും പെൺകുഞ്ഞ് പിറന്നത്. 

English Summary : Dulquer Salman's drawing for daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA