കൈയിൽ മൂങ്ങക്കുഞ്ഞുമായി ഭാമിനി ; പറത്തി വിടാൻ പറഞ്ഞു കമന്റുകൾ, ഒടുവിൽ... ​

HIGHLIGHTS
  • സൂക്ഷിച്ചു നോക്കിയാൽ പോലും മൂങ്ങ ഒറിജിനൽ അല്ലെന്നു ആരും പറയില്ല.
  • മൂങ്ങയുടെ കുഞ്ഞിനെ ഒക്കെ ഇത്ര ഒതുക്കത്തിൽ പിടിക്കാൻ കഴിയുമോ
stone-painting-by-bhavni-lakshmi-goes-viral
SHARE

കയ്യിൽ ഒരു മൂങ്ങാക്കുഞ്ഞുമായി ഭാമിനി ലക്ഷ്മി എന്ന കൊച്ചു മിടുക്കി നിൽക്കുന്നത് കണ്ടപ്പോൾ, ആദ്യം ആളുകൾ ഒന്നമ്പരന്നു. മൂങ്ങയുടെ കുഞ്ഞിനെ ഒക്കെ ഇത്ര ഒതുക്കത്തിൽ പിടിക്കാൻ കഴിയുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ആലപ്പുഴ സ്വദേശിനിയായ ഭാമിനി ലക്ഷ്മിയും മൂങ്ങയുമായുള്ള ചിത്രങ്ങൾ 'അമ്മ ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ആളുകൾക്ക് ആശ്ചര്യമായത്. ചിലർ മൂങ്ങയെ പറത്തി വിടാൻ പറഞ്ഞു കമന്റുകളുമായെത്തി. അപ്പോഴാണ് പലർക്കും ഫോട്ടോയുടെ കാപ്‌ഷൻ കണ്ണിൽ പെടുന്നത്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് മൂങ്ങാക്കുഞ്ഞുമായിട്ടായിരുന്നു ഭാമിനി ലക്ഷ്മിയുടെ നിൽപ്. 

കല്ലിൽ മനോഹരമായി പെയിന്റ് ചെയ്തെടുത്ത സുന്ദരിയായൊരു മൂങ്ങ. ഒറ്റനോട്ടത്തിൽ എന്നല്ല, രണ്ടു വട്ടം സൂക്ഷിച്ചു നോക്കിയാൽ പോലും മൂങ്ങ ഒറിജിനൽ അല്ലെന്നു ആരും പറയില്ല. ചിത്രകാരി കൂടിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഭാമിനി ലക്ഷ്മിക്ക് തോന്നിയ ഒരു കുസൃതിയാണ് മൂങ്ങാ ശില്പമായി പരിണമിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

കൊറോണയും മഴക്കാലവും ഓൺലൈൻ പഠനവും എല്ലാം ഒരുമിച്ച് വീട്ടിനുള്ളിൽ തന്നെയിരിക്കേണ്ട അവസ്ഥ സമ്മാനിച്ചപ്പോൾ, തന്റേതായ രീതികളിൽ  സന്തോഷം കണ്ടെത്തുകയാണ് കുട്ടികൾ. അക്കൂട്ടത്തിൽ ഒന്നാണ് ചിത്ര രചന. ലോക്ഡൗൺ കാലത്ത് സഹോദരൻ ഭഗവത് ശങ്കറും ഒത്ത് നടത്തിയ ചിത്രരചനകൾ വൈറലായിരുന്നു. കാൻവാസും വാൾ പെയിന്റിംഗും കഴിഞ്ഞു, ഇനി കല്ലിന്മേലാണ് വരകൾ. അതിന്റെ ഭാഗമായാണ് കല്ലിൽ മൂങ്ങയെ വച്ചിരിക്കുന്നത്.

ഒറിജിനാലിറ്റി അല്പം കൂടുതലായതിനാൽ തന്നെ മരത്തിന്റെ കൊമ്പിലും മരപ്പൊത്തിലും ഒക്കെ വച്ച് മികച്ച രീതിയിൽ തന്നെ ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ മൂങ്ങ ഒറിജിനൽ തന്നെയല്ലേ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലും ആശങ്ക പടർന്നത്. മക്കളുടെ കലാപരമായ എല്ലാ ആവശ്യങ്ങൾക്കും അച്ഛനമ്മമാർ പൂർണ പിന്തുണയാണ് എന്നതാണ് ഭാമിനി ലക്ഷ്മിയുടെയും അനിയന്റെയും ചിത്ര രചന പരീക്ഷണങ്ങൾക്ക് പിന്നിൽ.

 English Summary : Stone painting by Bhavni Lakshmi goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA