‘സ്വന്തം ചേട്ടന്റെ ടി ഷർട്ട് അടിച്ചു മാറ്റി ബാഗ് ആക്കിയവൾ’ ; അച്ഛൻ ഒന്ന് സൂക്ഷിച്ചോ എന്ന് ആരാധകർ

HIGHLIGHTS
  • 'എന്റെ ഷർട്ട്' എന്ന കരച്ചിലുമായി അദ്വൈതും താഴെയെത്തി.
  • ജയസൂര്യയുടെ വേദക്കുട്ടി അല്ലെങ്കിലും മാസാണ്
actor-jayasurya-post-photograph-of-daughter-veda
SHARE

ജയസൂര്യയുടെ വേദക്കുട്ടി അല്ലെങ്കിലും മാസാണ്. സാധാരണ ഡാന്‍സും കുസൃതികളുമായി  സോഷ്യൽ ലോകത്ത്  എത്താറുള്ള വേദ ഇപ്പോളിതാ ചേട്ടൻ അദ്വൈതിന്റെ കളർഫുൾ സ്പൈഡർമാൻ ടി ഷർട്ട് നൈസായങ്ങ് അടിച്ചിമാറ്റി,എന്നിട്ടോ അതങ്ങ് മുറിച്ച് ഒരു സ്റ്റൈലൻ ബാഗ് ആക്കി മാറ്റിയിരിക്കുകയാണ്. ‘സ്വന്തം ചേട്ടന്റെ ടി ഷർട്ട് അടിച്ചു മാറ്റി ബാഗ് ആക്കിയവൾ’   എന്ന അടിക്കുറിപ്പോടെ ജയയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് മകളുടെ പുത്തൻ ഡിസൈൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സിനിമാ ലോകത്ത് നിന്നുൾപ്പടെ നിരവധിപ്പേരാണ് വേദക്കുട്ടിയുടെ കരവിരുതിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.  ഇതിൽ രസകരമായത് പദ്മസൂര്യയുടെ കമന്റും അതിവ് ജയസൂര്യയുടെ മറുപടിയുമായിരുന്നു  ‘അച്ഛൻ ഒന്നു സൂക്ഷിച്ചോളു.. അടുത്തത് ഒരു ഷാൾ ഉണ്ടാക്കാനുള്ള മെറ്റീരിയൽ അന്വേഷിച്ച് അവൾ പോയിച്ചുണ്ടെന്നാണ് കേട്ടത്..’  അതിന്  ‘എന്റെ മുണ്ട്’  എന്ന്് കരച്ചിലിന്റെ അകമ്പടിയോടെ ജയസൂര്യയുടെ മറുപടിയാണ് രസകരം. ‘എന്റെ ഷർട്ട്’ എന്ന കരച്ചിലുമായി അദ്വൈതും താഴെയെത്തി.

ഇന്നിപ്പോൾ അവൾ ചേച്ചന്റെ ഷർട്ട് എടുത്തു നാളെ അച്ഛന്റേത് എടുക്കും സൂക്ഷിച്ചോ എന്ന മുന്നറിയിപ്പുകളുമായി ആരാധകരുമെത്തി. ഏതായാലും വേദക്കുട്ടിയുടെ ക്രിയേറ്റിവിറ്റിയ്ക്ക് സോഷ്യൽ ലോകം  നൂറീൽ നൂറ്റൊന്നു മാർക്കാണ് കൊടുക്കുന്നത്.

English Summary : Aactor Jjayasurya post photograph of daughter Veda

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA