കോവിഡ് 19 ഭേദമായി ആരാധ്യ ഓൺലൈൻ ക്ലാസിൽ : വിഡിയോ പങ്കുവച്ച് അഭിഷേക്

HIGHLIGHTS
  • ആരാധ്യക്കുട്ടിയുടെ ആരോഗ്യവിവരമറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
  • നിമിഷനേരം കൊണ്ടാ് വിഡിയോ വൈറലായി
ovid-19-free-aaradhya-bachchan-attending-online-classes-viral-video
SHARE

കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലായിരുന്നുന്നു അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും മകൾ ആരാധ്യ. കഴിഞ്ഞ ദിവസമാണ് രോഗം ഭേദമായി ആരാധ്യയും അമ്മയും ആശുപത്രിവിട്ടത്.  ഇപ്പോഴിതാ മകൾ ഓൺലൈൻ ക്ലാസിസ്‍ പങ്കെടുക്കുന്ന ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഭിഷേക്. സെക്കന്റുകൾ മാത്രമുള്ള വിഡിയോയിൽ ആരാധ്യ പദ്യം ചൊല്ലുന്നതും അധ്യാപികയ്ക്ക് നന്ദി പറയുന്നതും കേൾക്കാം.  പോസ്റ്റ് ചെയത് നിമിഷനേരം കൊണ്ട് വിഡിയോ വൈറലായി. ആരാധ്യക്കുട്ടിയുടെ ആരോഗ്യവിവരമറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

‘മൈ ബേബി ഗേൾ.. ആരോഗ്യത്തോടെ ഇരിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അഭിഷേക് ഈ  വിഡിേയാ പങ്കുവച്ചത്. ആരാധ്യയ്ക്കും അച്ഛനും അമ്മയ്ക്കും മുത്തച്ഛൻ അമിതാബ് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനെ തുർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്.

 English Summary : Covid 19 free Aaradhya Bachchan attending online classes viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA